മാത്യു തോമസ് നായകനായി വന്ന ചിത്രമാണ് ബ്രൊമാൻസ്. അര്‍ജുൻ അശോകനും നിര്‍ണായക വേഷത്തില്‍ ബ്രൊമാൻസ് സിനിമയില്‍ ഉണ്ട്. സംഗീത് അരുൺ ഡി ജോസ് ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം സംവിധാനം ചെയ്ത ബ്രൊമാൻസ് ആദ്യദിനം 70 ലക്ഷമാണ് കളക്ഷൻ നേടിയിരിക്കുത്. സാക്നില്‍ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ, ശ്യാം മോഹൻ തുടങ്ങിയവരും മറ്റ് കഥാപതെരങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കലാഭവൻ ഷാജോണും നിര്‍ണായക കഥാപാത്രമായെത്തുമ്പോള്‍ സിനിമ ചിരിക്കും സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്നതാണ്. അഖിൽ ജോർജാണ് ബ്രൊമാൻസിന്റെ ഛായാഗ്രാഹണം. അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇന്നലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഗോവിന്ദ് വസന്തയാണ് ബ്രോമാൻസിനിന്റെ സംഗീതം. രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.