Publish Date: Tue, 13 Jul 2021 (13:41 IST)
Updated Date: Tue, 13 Jul 2021 (13:47 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിന്‍. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരം കൂടിയാണ് മീര. താരത്തിന്റെ യഥാര്‍ഥ പേര് എന്താണെന്ന് അറിയാമോ? ജാസ്മിന്‍ മേരി ജോസഫ് എന്നാണ് മീരയുടെ യഥാര്‍ഥ പേര്. 2001 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെയാണ് മീര ചലച്ചിത്ര രംഗത്തെത്തിയത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മീരയുടെ പ്രായം വെറും 19 മാത്രം. സംവിധായകന്‍ ലോഹിതദാസ് ആണ് ജാസ്മിന്‍ മേരി ജോസഫ് എന്ന പേരിന് പകരം മീര ജാസ്മിന്‍ എന്ന പേര് നല്‍കിയത്. സംവിധായകന്‍ ബ്ലെസിയാണ് മീരാ ജാസ്മിനെ ലോഹിതദാസിന് പരിചയപ്പെടുത്തി കൊടുത്തത്. പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹമാണ് ജാസ്മിന്‍ മേരി ജോസഫില്‍ നിന്ന് മീര ജാസ്മിനിലേക്കുള്ള തന്റെ വളര്‍ച്ചയുടെ കാരണമെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1982 ഫെബ്രുവരി 15 ന് ജനിച്ച മീരയ്ക്ക് ഇപ്പോള്‍ 39 വയസ്സുണ്ട്.