Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാതിയ അധിക്ഷേപം: നടി മീര മിഥുൻ അറസ്റ്റിൽ

മീരാ മിഥുൻ
, ഞായര്‍, 15 ഓഗസ്റ്റ് 2021 (09:18 IST)
ജാതിയ അധിക്ഷേപം നടത്തിയെന്ന് കേസുമായി ബന്ധപ്പെട്ട് തമിഴ് ചലചിത്രതാരം മീ‌രാ മിഥുൻ ആലപ്പുഴയിൽ അറസ്റ്റിലായി. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് മീരാ മിഥുനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്‌തത്.
 
സിനിമ മേഖലയില്‍ പണിയെടുക്കുന്ന ദളിതുകള്‍ അക്രമസ്വഭാവമുള്ളവരാണെന്നും ഇവരെ പുറത്താക്കണമെന്നും സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ മീര പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ്​ വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ് അറസ്റ്റ്. എസ്‌സി/എസ്‌ടി നിയമം ഉൾപ്പടെ 7 വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിലുക്കത്തില്‍ നായികയാകാന്‍ ആദ്യം തീരുമാനിച്ചത് രേവതിയെ അല്ല ! പിന്നീട് സംഭവിച്ചത്