Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ അണിയിച്ചൊരുക്കിയവര്‍, കഥ ഇന്നുവരെയിലെ സപ്പോര്‍ട്ടിംഗ് ടീമിനെ പരിചയപ്പെടുത്തി മേതില്‍ ദേവിക, വീഡിയോ

kadha innuvare Methil Devika

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (09:05 IST)
ആദ്യമായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നര്‍ത്തകി മേതില്‍ ദേവിക. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുമ്പ് തന്നെ അണിയിച്ചിരിക്കുന്ന ടീമിനെ നടി പരിചയപ്പെടുത്തി.
ദേശീയ പുരസ്‌കാര ജേതാവായ 'മേപ്പടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്‍ ഒരുക്കുന്ന കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് മേതില്‍ ദേവിക ചുവടുവെക്കുന്നത്.      
തന്നെ കഥാപാത്രത്തിന്റെ രൂപത്തിലേക്ക് എത്തിച്ചവര്‍ വെറും ഒരു സപ്പോര്‍ട്ട് ടീം മാത്രമായല്ല ദേവികയ്ക്ക് തോന്നിയിട്ടുള്ളത്. സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന സമയം മുഴുവന്‍ കഥകളും പുതിയ അനുഭവങ്ങളുമായി തന്റെ ജീവിതം മനോഹരമാക്കിയവരാണ് അവരെന്നാണ് ദേവിക പറയുന്നത്.
'കഥ ഇന്നുവരെയിലെ സപ്പോര്‍ട്ടിംഗ് ടീം ഇവരാണ്. എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ തയ്യാറാക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത് ക്യാമറയ്ക്ക് പുറത്ത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളും കഥകളും കൊണ്ട് എന്റെ ജീവിതം നിറക്കുകയാണിവര്‍. സുധി, ജിത്തു, ഗീതു, ജയന്ത്, അഭിജിത്ത് എന്നിവര്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളില്‍ പകര്‍ത്തിയ ചിത്രമാണിത്',-മേതില്‍ ദേവിക എഴുതി.
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രേക്ഷകരാണ് ഏറ്റവും വലിയ പിആര്‍ ടീം'; മൗത്ത് പബ്ലിസിറ്റിയിലൂടെ തരംഗമായി കണ്ണൂര്‍ സ്‌ക്വാഡ്, വിജയിച്ചത് മമ്മൂട്ടിയുടെ തന്ത്രം !