Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നെസെന്റ് ബില്‍തുക കൊടുത്തുതീര്‍ത്ത്..അദ്ദേഹത്തിന് എന്നെ സഹായിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? കുറിപ്പുമായി നടന്‍ മോഹന്‍ ജോസ്

ഇന്നെസെന്റ് ബില്‍തുക കൊടുത്തുതീര്‍ത്ത്..അദ്ദേഹത്തിന് എന്നെ സഹായിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? കുറിപ്പുമായി നടന്‍ മോഹന്‍ ജോസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മാര്‍ച്ച് 2023 (09:16 IST)
ഒത്തിരി ആളുകളെ ചിരിപ്പിച്ച ഇന്നസെന്റിനെ ഒരായിരം നിറകണ്ണുകളാല്‍ അന്ത്യാഞ്ജലി. പ്രിയനടനെ അവസാനമായി ഒരു നോക്കു കാണുവാനായി ആളുകള്‍ ഒഴുകിയെത്തി. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കാരം നടക്കും. ഇന്നസെന്റിന്റെ 
 ഓര്‍മ്മകളിലാണ് നടന്‍ മോഹന്‍ ജോസ്.
 
മോഹന്‍ ജോസിന്റെ വാക്കുകള്‍ 
 
അഭിനയമോഹവുമായി 
മദിരാശിയില്‍ ചേക്കേറിയ കാലം- എണ്‍പതുകളുടെ തുടക്കം. തനിച്ചായിരുന്നുതാമസം. ആ നാളുകളില്‍ കലശലായ പനി പിടിപെട്ട് അവശനായി, പിച്ചും പേയും പറയാന്‍ തുടങ്ങി. വിവരം മറ്റൊരാള്‍ പറഞ്ഞ് ഇന്നെസെന്റ് അറിഞ്ഞു. ഇന്നസെന്റ് നിര്‍മ്മാണ പങ്കാളിയായ 'ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്കില്‍' ഞാന്‍ അഭിനയിച്ച പരിചയം മാത്രമേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളു. ഏതാനുംദിവസം മുമ്പ് മാത്രം ഡ്രൈവിംഗ്പഠനം തുടങ്ങിയ ഇന്നച്ചന്‍ രണ്ടും കല്പ്പിച്ച് തനിയെ കാറുമായി എന്നെ തേടി വന്നു, താങ്ങിയെടുത്ത് കാറില്‍കയറ്റി. ഒരു നഴ്‌സിംഗ് ഹോമില്‍ അഡ്മിറ്റ് ചെയ്യിച്ചു. പ്രസ്തുത നഴ്‌സിംഗ് ഹോമിലെ ഡോക്ടേഴ്‌സിന്റെ പരിചരണത്തില്‍ മൂന്നാംനാള്‍ അസുഖം ഭേദമായി. ഞാന്‍ വിലക്കിയിട്ടും സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ഇന്നെസെന്റ് ബില്‍തുക കൊടുത്തുതീര്‍ത്ത് എന്നെ തിരിച്ച് കാറില്‍ത്തന്നെ വീട്ടിലെത്തിച്ചതിനു ശേഷമാണ് പോയത്. അദ്ദേഹത്തിന് എന്നെ സഹായിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?. ഞാന്‍ വികാരധീനനായി പ്രാര്‍ത്ഥിച്ചു, ദൈവമേ! ഈ മനുഷൃനെ എന്റെ മുന്നില്‍ ഉയര്‍ത്തികാണിക്കേണമേ. ക്രമേണ എനിക്കതുകാണാനുള്ള ഭാഗൃമുണ്ടായി ! അദ്ദേഹം മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത തിരക്കുള്ള അഭിനേതാവായി. 18 വര്‍ഷം തുടര്‍ച്ചയായി താര സംഘടനയുടെ പ്രസിഡന്റായി വര്‍ത്തിച്ചു. ജനസമ്മതനായ നേതാവും എംപിയുമായി. നന്മയുടെ നേര്‍ക്കാഴ്ചയായിരുന്നു എത്രയും പ്രിയങ്കരനായ ഇന്നസെന്റ്!
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്പനും മകളുമായി അഭിനയിച്ചു,ആ പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമായ ഇന്നസെൻറ്