Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday Mohanlal: മലയാളത്തിന്റെ മോഹന്‍ലാലിനു 65 വയസ്

തിരുവനന്തപുരം സ്വദേശിയായ മോഹന്‍ലാല്‍ അഭിനയത്തിനു പുറമേ നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു

Mohanlal Birthday

രേണുക വേണു

Kochi , ബുധന്‍, 21 മെയ് 2025 (08:31 IST)
Happy Birthday Mohanlal: മലയാളത്തിന്റെ മോഹന്‍ലാലിന് ഇന്ന് 65-ാം പിറന്നാള്‍. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ ഇന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. 
 
തിരുവനന്തപുരം സ്വദേശിയായ മോഹന്‍ലാല്‍ അഭിനയത്തിനു പുറമേ നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു. ബറോസിലൂടെ സംവിധാന രംഗത്തും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ലാല്‍. പദ്മശ്രീ, പദ്മഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ച താരം. ലഫ്റ്റണന്റ് കേണല്‍ പദവിയും ലാലിനു ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ കരസ്ഥമാക്കി. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആറ് തവണ നേടിയിട്ടുണ്ട്. 
 
ബോക്‌സ്ഓഫീസില്‍ മോഹന്‍ലാലെന്ന താരത്തെ മറികടക്കാന്‍ മറ്റൊരു താരവുമില്ല. അവസാനമായി ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'തുടരും' വേള്‍ഡ് വൈഡായി ഇതുവരെ 222 കോടി നേടി. കേരളത്തില്‍ നിന്ന് മാത്രം നൂറ് കോടി കളക്ട് ചെയ്യുന്ന ചിത്രമാകാനും തുടരുമിന് സാധിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടക്കളം തകര്‍ത്തു, സന്ദീപ് പ്രദീപിന്റെ സമയം തെളിഞ്ഞു, കിഷ്‌കിണ്ഡാ കാണ്ഡം ടീമിന്റെ പടത്തിലും നായകന്‍