Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ചായ, ഒരു തോക്ക്; ആരെയോ പ്രതീക്ഷിച്ച് മോഹന്‍ലാല്‍ !

ഒരു ചായ, ഒരു തോക്ക്; ആരെയോ പ്രതീക്ഷിച്ച് മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്

, വ്യാഴം, 19 നവം‌ബര്‍ 2020 (15:31 IST)
മോഹൻലാലിൻറെ 'ആറാട്ട്' അണിയറയിൽ ഒരുങ്ങുകയാണ്. നെയ്യാറ്റിൻകര ഗോപനായി ക്യാമറയ്ക്ക് മുന്നിൽ അധികം വൈകാതെ തന്നെ നടൻ എത്തും. ഇപ്പോഴിതാ ഒരു കൺസെപ്റ്റ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നടൻ. ഒരു കപ്പ് ചായയും അതിനടുത്ത് ഒരു തോക്കുമായി ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന ലാലിനെയാണ് ചിത്രത്തിൽ കാണാനാകുക. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകർത്തിയത്.
 
അതേസമയം ആറാട്ട് ഈ മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കും. ഈ മാസ്-മസാല എന്റർടെയ്‌നറിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. സായ് കുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണന്‍‌കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കില്ല, അടച്ചിടൽ തുടരാൻ ധാരണ