Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലുമായി സ്‌ക്രീൻ പങ്കിടാൻ നേഹ സക്‌സേന വീണ്ടും !

മോഹൻലാലുമായി സ്‌ക്രീൻ പങ്കിടാൻ നേഹ സക്‌സേന വീണ്ടും !

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 നവം‌ബര്‍ 2020 (22:10 IST)
‘കസബ’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹ സക്‌സേന. ഇപ്പോളിതാ വീണ്ടും മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് താരം. ബി ഉണ്ണികൃഷ്ണന്റെ ആറാട്ടിൽ നേഹയും ശ്രദ്ധേയമായൊരു വേഷത്തിൽ എത്തും. മോഹൻലാലിനൊപ്പമുള്ള നടിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
 
ഈ മാസം അവസാനത്തോടെ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും. ഉദയകൃഷ്ണന്റെതാണ് തിരക്കഥ. ഈ മാസ് മസാല എന്റർടെയ്‌നറിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.
 
സായ് കുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോസഫിന് രണ്ടുവയസ്സ്, ഓർമ്മകള്‍ പങ്കുവെച്ച് ജോജു ജോർജ് !