Webdunia - Bharat's app for daily news and videos

Install App

ഓന്തിനെ നാണിപ്പിക്കുന്ന വിധത്തിൽ നിറം മാറി, മോഹൻലാലിനെ വെച്ച് ആളാകാൻ ശ്രമിക്കുന്നു: മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ

അഭിറാം മനോഹർ
തിങ്കള്‍, 31 മാര്‍ച്ച് 2025 (16:47 IST)
സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി മോഹൻലാലിൻ്റെ ആരാധകകൂട്ടായ്മ. പൃഥ്വിരാജിനെ ആദ്യം അഭിനന്ദിച്ച് രംഗത്ത് വന്ന സംവിധായകൻ ഓന്തിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിറ്റേ ദിവസം നിറം മാറിയെത്തി പൃഥ്വിരാജിനെയും മറ്റും വിമർശിച്ചത്. ഇതെല്ലാം പബ്ലിസിറ്റിക്ക്  ഏണ്ടിയുള്ള സ്റ്റണ്ടുകളാണെന്നും മോഹൻലാൽ ഫാൻസ് അസോസിയേഷൻ പറയുന്നു. നല്ല സൗഹൃദങ്ങൾ ആപത്തിൽ ഒറ്റപ്പെടുമ്പോൾ നമുക്ക് താങ്ങേണ്ടവരാണ് എന്നാൽ മോഹൻലാലിനെ പോലെ ഒരാൾ സിനിമകൾ റിലീസിന് മുന്നെ കാണാറില്ല, ഒന്നുമറിയാതെയാണ് പോയി അഭിനയിക്കാറുള്ളത് എന്നെല്ലാം അടിച്ചുവിട്ട് ആളാകാൻ ശ്രമിക്കുകയാണെന്നും വേലിയിലിരിക്കുന്ന പാമ്പായി മാറാൻ മേജർ രവി നിൽക്കരുതെന്നും മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
 
 മോഹൻലാൽ ഫാൻസ് അസോസിയേഷൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
 
 
നമസ്കാരം,
ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരശീലയിലേക്ക് എത്തിയ ചിത്രമാണ് L2E: എമ്പുരാൻ... ചിത്രം റിലീസ് ചെയ്തത് മുതൽ വിവാദങ്ങൾക്കും തിരി കൊളുത്തി. 
മലയാളക്കര ഇന്ന് വരെ കാണാത്ത രീതിയിൽ ചിത്രം തരംഗം സൃഷ്ടിച്ച സമയത്ത് രാപകൽ സിനിമക്ക് ഒപ്പം നിന്ന ഫാൻസ് അടക്കം ഉള്ള സിനിമാ പ്രവർത്തകർക്കും സിനിമ സ്നേഹികൾക്കും പ്രഹരം എന്ന രീതിയിലാണ് ലാലേട്ടൻ്റെ സിനിമകൾ എടുത്ത 'രവി' എന്ന സംവിധായകൻ്റെ ലൈവ് ഷോ വരുന്നത്. 
 
Empuraan സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരം ഉള്ള സിനിമാ ആണ് എന്നും സംവിധായകൻ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു ചാനലിൽ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തിൽ നിറം മാറി വന്ന് സിനിമയെയും സംവിധായകനെയും വിമർശിച്ചതും വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മൾ മറക്കരുത്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പ്രഷറിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല... പക്ഷേ  ഇയാളുടെ സ്വന്തം താൽപര്യം ലാലേട്ടൻ്റെ താൽപര്യമെന്ന് പറഞ്ഞു നടക്കുന്ന മാധ്യമങ്ങൾ ഒന്ന് മനസ്സിലാക്കുക, ലാലേട്ടൻ സുഹൃത്തുക്കളെ അത്രമേൽ സ്നേഹിക്കുന്നുണ്ട്, അതിനാൽ അവരാൽ അദ്ദേഹത്തിൻ്റെ ദേഹത്ത് തെറിക്കുന്ന ചെളികൾ അദ്ദേഹം കണ്ടില്ല എന്ന് വെക്കാറാണ് പതിവ്.
 
നല്ല സൗഹൃദങ്ങൾ നമുക്ക് നന്മകൾ കൊണ്ടു വരും മറിച്ചായാൽ അതാകും ലോകത്തെ ഏറ്റവും വലിയ അപകടങ്ങളിൽ നമ്മളെ എത്തിക്കുക.
മോഹൻലാൽ എന്ന ഒരു വ്യക്തിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ടെങ്കിൽ അത് പറയുക തന്നെ ചെയ്യും, അതിനു സിനിമയിൽ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ??
ഒരിക്കലുമില്ല എന്ന് തന്നെ പറയും... തലേന്നത്തെ ഒറ്റ ലൈവ് കൊണ്ടു കേരളം മൊത്തം ഉണ്ടായ പ്രതീതി എന്താണ് മോഹൻലാൽ മാപ്പ് പറയാൻ പോകുന്നു... ആ ഒറ്റ കാരണത്താൽ പിറ്റേന്ന് വന്ന ഖേദ പ്രകടനം എല്ലായിടത്തും ഒരു മാപ്പ് അപേക്ഷ പോലെ നിഴലിച്ചു... ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ.... ആപത്തിൽ അല്ലെ, ഒറ്റപെടുമ്പോൾ നമുക്ക് താങ്ങാവേണ്ടത് സൗഹൃദങ്ങൾ തന്നെ ആണ്, എന്ന് വെച്ചിട്ടു ഒരിക്കലും വേലിയേൽ കിടക്കുന്ന പാമ്പ് ആകാൻ നിൽക്കരുത്... ആർക്കും ആരുടേയും കാര്യം മുൻകൂട്ടി വിളിച്ചു പറയാൻ ആരും അനുവാദം കൊടുത്തിട്ടുള്ളതായി ഞങ്ങൾ കരുതുന്നില്ല.
 
കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും സെൻസിറ്റീവ് കണ്ടന്റ് "മോഹൻലാൽ" തന്നെ ആണ് അത് സൂക്ഷമമായി ശ്രെദ്ധയോട് കൈ കാര്യം ചെയ്യാൻ പറ്റിയില്ലേൽ ഞങ്ങൾ ആ സൗഹൃദത്തെയും സംശയിക്കും ചോദ്യം ചെയ്യും....
കാരണം ഇതിന് മുൻപും ഇതേ വ്യക്തിയിൽ നിന്നും ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്... വയനാട് ഉരുൾപൊട്ടൽ സമയത്ത് ലാലേട്ടനും അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടെ പേരിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ എല്ലാം ഈ ഒരു വ്യക്തിയുടെ മാത്രം ബുദ്ധിയും കഴിവും കൊണ്ട് ആണെന്ന് പറഞ്ഞു നടന്നു അവിടെയും ഇയാൾ സ്വയം ആളായി നിന്നു. 
വിശ്വശാന്തി ഫൗണ്ടേഷൻ്റെ ഒരു ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം ചെയ്ത അദ്ദേഹത്തിൻ്റെ ജോലി അല്ലെങ്കിൽ സർവീസ് അത് അയാളുടെ മാത്രം ക്രെഡിറ്റ് ആക്കാൻ അയാൾ അന്നും ശ്രമിച്ചു. ഒരിക്കൽ കൂടി, ജനങ്ങൾ വിഡ്ഢികൾ അല്ലാത്തത് കൊണ്ട് അതൊന്നും വിശ്വസിച്ചില്ല.
 
ലാലേട്ടനെ പോലെ ഒരാൾ അദ്ദേഹത്തിൻ്റെ സിനിമകൾ റിലീസിന് മുൻപ് കാണില്ല, ഒന്നുമറിയാതെ പോയി അഭിനയിക്കുന്നു എന്നെല്ലാം അടിച്ച് വിട്ട് അവിടെയും സെൻസിറ്റീവ് കണ്ടൻ്റ് ഉണ്ടാക്കി ആളാകാൻ നോക്കുക ആണ് ഈ പ്രമുഖൻ. 
വളരെ പണ്ട് ഇയാളുടെ രീതികൾ മനസ്സിലാക്കും മുൻപ് അസോസിയേഷന്  ഒരു വാഗ്ദാനം നൽകി.ഒരു സൽകർമ്മം.ലാലേട്ടൻ പറഞ്ഞിട്ട് എന്ന് പറഞ്ഞു ഞങ്ങളെ അറിയിച്ച ആ കാര്യം  വിശ്വസിച്ച ഞങ്ങൾ വളരെ വൈകി ആണ് അറിഞ്ഞത് അതും ഇയാള് അപ്പോളത്തെ ഒരു ഹീറോയിസത്തിന് വേണ്ടി വെറുതെ പറഞ്ഞത് ആണെന്നും ഇക്കാര്യം ലാലേട്ടൻ അറിഞ്ഞിട്ട് പോലും ഇല്ല എന്നും.
ദയവ് ചെയ്തു പ്രിയ മാധ്യമ സുഹൃത്തുക്കൾ ഒന്ന് മനസ്സിലാക്കുക,  ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച് കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടൻ്റെ സ്വരമായി കണക്കാക്കതിരിക്കുക...
"സിനിമയെ സിനിമ ആയി തന്നെ കാണാൻ ശ്രമിക്കുക"
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments