മോഹന്‍ലാല്‍ റിലീസിനു മുന്‍പ് എമ്പുരാന്‍ കണ്ടിട്ടില്ല, അദ്ദേഹത്തിനു മനോവിഷമമുണ്ട്: മേജര്‍ രവി
അതേസമയം എമ്പുരാനിലെ വിവാദ ഭാഗങ്ങള്‍ നീക്കാന്‍ തീരുമാനമായി. നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സുപ്രധാന രംഗങ്ങള്‍ അടക്കം നീക്കം ചെയ്യുന്നത്
എമ്പുരാന്‍ വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകനും ബിജെപി സഹയാത്രികനുമായ മേജര്‍ രവി. റിലീസിനു മുന്‍പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അദ്ദേഹത്തിനു മാനസികമായി വിഷമമുണ്ടെന്നും മേജര്‍ രവി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. മോഹന്‍ലാലിനൊപ്പമാണ് മേജര്‍ രവി എമ്പുരാന്റെ ആദ്യ ഷോ കണ്ടത്.
' കഥ കേട്ടുകഴിഞ്ഞ് ഓക്കെ പറഞ്ഞാല്‍ പിന്നെ അദ്ദേഹം സിനിമയില്‍ ഇടപെടാറില്ല. റിലീസിനു മുന്‍പ് അദ്ദേഹം മുഴുവന്‍ സിനിമ കണ്ടിട്ടില്ല. റിലീസിനു മുന്‍പ് സിനിമ കാണുന്ന സ്വഭാവം ഇല്ല. ഈ സിനിമയ്ക്കും അതു തന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തിനു വളരെയധികം മാനസിക വിഷമമുണ്ട്,' മേജര്‍ രവി പറഞ്ഞു.
' ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ഫസ്റ്റ് ഷോ കണ്ടത്. അതില്‍ കണ്ടിട്ടുള്ള പ്രശ്?നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അദ്ദേഹം കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇത്. ഒരു മണിക്കൂറിന് ശേഷമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വരുന്നത്. ഡബ്ബ് ചെയ്യുന്ന ഭാഗങ്ങള്‍ മാത്രമേ അദ്ദേഹം കാണൂ. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അദ്ദേഹം അത് ചെയ്യുമെന്ന ഉറപ്പ് എനിക്കുണ്ട്,' മേജര്‍ രവി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
അതേസമയം എമ്പുരാനിലെ വിവാദ ഭാഗങ്ങള്‍ നീക്കാന്‍ തീരുമാനമായി. നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സുപ്രധാന രംഗങ്ങള്‍ അടക്കം നീക്കം ചെയ്യുന്നത്. ചില ഭാഗങ്ങളില്‍ മോഹന്‍ലാലും അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് കലാപം പ്രതിപാദിക്കുന്ന ഭാഗങ്ങളിലാണ് കത്രിക വീഴുക. റീ സെന്‍സറിങ് കഴിഞ്ഞ് പുതിയ പതിപ്പായിരിക്കും അടുത്താഴ്ച മുതല്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുക. 17 ഭാഗങ്ങള്‍ ഒഴിവാക്കും. പ്രധാന വില്ലന്റെ പേരില്‍ മാറ്റം വരുത്തും. ചില രംഗങ്ങളില്‍ സംഭാഷണം മ്യൂട്ട് ചെയ്യാനും തീരുമാനിച്ചു. സിനിമയുടെ ദൈര്‍ഘ്യം 10 മിനിറ്റോളം കുറയാനാണ് സാധ്യത.