മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു. ആലപ്പുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിനുരാജാണ് രാജിവെച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ബിനുരാജ് ഇക്കാര്യം അറിയിച്ചത്. രാജിവെക്കുകയാണ് ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദി എന്ന് ബിനു രാജ് പറഞ്ഞു. എന്നാല്‍ രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല.
അതേസമയം സിനിമയുടെ വിവാദത്തിന് പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്ക്കാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വിവാദത്തില്‍ അനിഷ്ട രംഗങ്ങള്‍ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിവാദരംഗങ്ങളെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.