Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal: അടിച്ചിടുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ പോലും കരുതലോടെ എഴുന്നേൽപ്പിക്കുന്ന മോഹൻലാൽ: വൈറലായി വീഡിയോ

അതീവ ശ്രദ്ധയോടെയാണ് മോഹന്‍ലാല്‍ ഓരോ ഫെെറ്റും ചെയ്യുന്നത്.

Mohanlal

നിഹാരിക കെ.എസ്

, ബുധന്‍, 4 ജൂണ്‍ 2025 (09:45 IST)
30 വർഷത്തിലധികമായി മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറിയിട്ട്. അഭിനയം പോലെ തന്നെ മലയാളികൾക്ക് അദ്ദേഹത്തിന്റെ ഫൈറ്റും ഇഷ്ടമാണ്. പത്തിരുപത്ത് പേരെ ഒറ്റയ്ക്ക് അടിച്ചിട്ട ശേഷം സിനിമയിൽ മാസ് കാണിച്ച് പോകുന്ന നായകനല്ല റിയൽ ലൈഫിൽ മോഹൻലാൽ. അതീവ ശ്രദ്ധയോടെയാണ് മോഹന്‍ലാല്‍ ഓരോ ഫെെറ്റും ചെയ്യുന്നത്. 
 
ഫൈറ്റ് സീനിൽ കൂടെയുള്ളത് അറിയപ്പെടുന്ന താരമായാലും ജൂനിയർ ആർട്ടിസ്റ്റ് ആയാലും അവരോട് എപ്പോഴും ഒരു കരുതൽ മോഹൻലാലിന് മുണ്ടക്കയം. അവർക്ക് അപകടം പറ്റാതിരിക്കാനും മോഹന്‍ലാല്‍‌ ശ്രദ്ധിക്കാറുണ്ട്. ഓരോ ഫൈറ്റിന് ശേഷവും നിലത്ത് വീഴുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ തിരിച്ച് എഴുന്നേല്‍പിക്കാനും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും മോഹന്‍ലാല്‍ ശ്രദ്ധിക്കാറുണ്ട്. പലരും ഈ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
 
ഈ അഭിപ്രായങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പല സിനിമകളിലെ മോഹൻലാലിന്റെ ഫൈറ്റ് സീനുകളുടെ ബിടിഎസ് രംഗങ്ങള്‍‌ ഉൾപ്പെടുത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ നിലത്തേക്ക് വീഴുന്ന ജൂനിയർ ആർട്ടിസ്റ്റുകളോട് ഓക്കേ അല്ലെ എന്ന് മോഹൻലാൽ ചോദിക്കുന്നതും അവരെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും വീഡിയോയിൽ കാണാം. വലിയ നടൻ ആകുമ്പോൾ താരജാഡയിൽ മറ്റുള്ളവരെ കണ്ണിൽ കാണാതെ പോകുന്നവർ ഇദ്ദേഹത്തെ കണ്ട് പഠിക്കണമെന്നും മോഹൻലാലിനെ ഇപ്പോഴും ലാലേട്ടനായി നിർത്തുന്നത് ഈ എളിമയാണെന്നും പറയുകയാണ് ആരാധകർ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 യിൽ ഏത് വേഷം ചൂസ് ചെയ്യും? മറുപടി നൽകി ആസിഫ് അലി