Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ കഥാപാത്രം ഒരു സൈക്കോയോ? നിഗൂഢത നിറച്ച് എലോണ്‍ ടീസര്‍

കാളിദാസ് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്

Mohanlal Film Alone Teaser
, വെള്ളി, 21 ഒക്‌ടോബര്‍ 2022 (10:09 IST)
പ്രേക്ഷകരില്‍ നിഗൂഢത നിറച്ച് മോഹന്‍ലാല്‍ ചിത്രം എലോണിന്റെ ടീസര്‍. 'യഥാര്‍ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്' എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ടീസര്‍. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്ന് സൂചനയുണ്ട്. ടീസറില്‍ മറ്റ് അഭിനേതാക്കളെ കാണിക്കുന്നില്ല. മറിച്ച് ശബ്ദം കൊണ്ട് മറ്റ് താരങ്ങളുടെ സാന്നിധ്യമുണ്ട്. 
 
കാളിദാസ് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. അങ്ങേയറ്റം നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രമായാണ് മോഹന്‍ലാലിന്റെ കാളിദാസിനെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം ഒരു സൈക്കോയാണോ എന്ന് പോലും ടീസര്‍ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് തോന്നും. 
 


ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ രാജേഷ് ജയറാം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. 12 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ALONE Official Teaser | എലോണില്‍ പൃഥ്വിരാജും ! എലോണ്‍ ജയസൂര്യയുടെ 'സണ്ണി' പോലെയോ ? ടീസര്‍