Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിമുടി മാറ്റം, പണം വാരി സിനിമകളില്‍ ആദ്യ അഞ്ചില്‍ സീനിയറായി മോഹന്‍ലാല്‍ മാത്രം ! ഇത് യുവതാരങ്ങള്‍ വാഴും കാലം

Mohanlal is the only senior in the top 5 money-making movies This is the era of young stars premalu movie and manjummel boys

കെ ആര്‍ അനൂപ്

, വ്യാഴം, 14 മാര്‍ച്ച് 2024 (10:28 IST)
2024 തുടക്കത്തില്‍ തന്നെ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയതോടെ മലയാള സിനിമയില്‍ പണം വാരി ചിത്രങ്ങളുടെ ലിസ്റ്റിലും മാറ്റങ്ങള്‍ വന്നു. സൂപ്പര്‍താരങ്ങള്‍ അടക്കി വാഴുന്ന ലിസ്റ്റില്‍ ഇപ്പോള്‍ യുവതാരങ്ങള്‍ ഭരണം പിടിച്ചെടുത്തു. മോഹന്‍ലാലിന്റെ രണ്ട് സിനിമകള്‍ ഒഴിച്ചാല്‍ ലിസ്റ്റില്‍ മുന്‍നിരയിലുള്ളതെല്ലാം യുവതാരങ്ങളുടെ സിനിമകളാണ്.
 
2018 ആണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.176 കോടിയാണ് 2018ന്റെ ക്ലോസിംഗ് കളക്ഷന്‍. ഇത് മഞ്ഞുമ്മല്‍ ബോയ്‌സ് വൈകാതെ തകര്‍ക്കും. മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ നേടിയ കളക്ഷന്‍ 170.50 കോടി രൂപയാണ്. വൈഗത തന്നെ വലിയൊരു മാറ്റത്തിന് മലയാള സിനിമ ലോകം സാക്ഷ്യം വഹിക്കും. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് പുലിമുരുകനാണ്.നാലാം സ്ഥാനത്തുള്ളതും മോഹന്‍ലാലിന്റെ ചിത്രം തന്നെയാണ്.
 
ലൂസിഫര്‍ ആണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് യുവ താരയുടെ പ്രേമലു ആണ്. തെലുങ്ക് നാടുകളില്‍ മികച്ച പ്രതികരണങ്ങളും തമിഴ്‌നാട്ടിലെ റിലീസും കൂടി ആകുമ്പോള്‍ പ്രേമലു ഇനിയും നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത. മാര്‍ച്ച് എട്ടിനാണ് തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. മാര്‍ച്ച് 15ന് തമിഴ്‌നാട്ടിലും പ്രേമലു പ്രദര്‍ശനത്തിന് എത്തും. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

17 വയസിൽ വിവാഹം ചെയ്യേണ്ടിവന്നത് അച്ഛന്റെ പ്രായമുള്ള നടനെ, അയാളുടെ നാലാം ഭാര്യയാണെന്ന് അറിഞ്ഞത് ഏറെ വൈകി മാത്രം: നടി അഞ്ജുവിന്റെ ജീവിതം