Select Your Language

Notifications

webdunia
webdunia
webdunia
webdunia

വക്കീല്‍ വേഷമണിഞ്ഞ് മോഹന്‍ലാല്‍, 'നേര്' ഒരു ഇമോഷണല്‍ ഡ്രാമ; ജീത്തു ജോസഫ് ചിത്രത്തിന്റെ ട്രെയ്‌ലര്‍

ത്രില്ലര്‍ അല്ല ഇമോഷണല്‍ ഡ്രാമയായിരിക്കും ചിത്രമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഇതു അടിവരയിടുന്നതാണ് ട്രെയിലര്‍

വക്കീല്‍ വേഷമണിഞ്ഞ് മോഹന്‍ലാല്‍, 'നേര്' ഒരു ഇമോഷണല്‍ ഡ്രാമ; ജീത്തു ജോസഫ് ചിത്രത്തിന്റെ ട്രെയ്‌ലര്‍
, ശനി, 9 ഡിസം‌ബര്‍ 2023 (18:16 IST)
ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന നേരിന്റെ ട്രെയിലര്‍ പുറത്തിറക്കി. രണ്ടേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 
കോര്‍ട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ അല്ല ഇമോഷണല്‍ ഡ്രാമയായിരിക്കും ചിത്രമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഇതു അടിവരയിടുന്നതാണ് ട്രെയിലര്‍. വൈകാരികമായ കോടതി രംഗങ്ങള്‍ക്കാണ് ട്രെയ്‌ലറില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. 


ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നേരിന്റെ തിരക്കഥ. വിഷ്ണു ശ്യാം ആണ് സംഗീതം. സിദ്ദിഖ്, പ്രിയ മണി, അനശ്വര രാജന്‍, ജഗദീഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ എന്നിവര്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫാലിമി'ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു