Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഫാലിമി'ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

'ഫാലിമി'ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

, ശനി, 9 ഡിസം‌ബര്‍ 2023 (16:46 IST)
ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നവംബര്‍ 17നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 15ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
സിനിമയ്ക്ക് ക്ലീന്‍ 'യു'സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം ബേസില്‍ തന്റെ അടുത്ത ഹിറ്റായി മാറി.
 
ഒരു കുടുംബത്തിന്റെ വാരണാസിയിലേക്കുള്ള യാത്രയെ കേന്ദ്രീകരിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛനും മകനുമായി ബേസിലും ജഗദീഷും വേഷമിടുന്നു.നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ. 
 
എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍.ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതായിരിക്കും അവസാനത്തേത്';അങ്ങനെ പറയരുതെന്ന് ശ്രീനിഷ്, രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പില്‍ കുടുംബം