Select Your Language

Notifications

webdunia
webdunia
webdunia
webdunia

താന്‍ ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു; മോഹന്‍ലാല്‍

Mohanlal

സിആര്‍ രവിചന്ദ്രന്‍

, ശനി, 31 ഓഗസ്റ്റ് 2024 (15:55 IST)
ഞാന്‍ ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ലെന്നും ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നും അമ്മയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള അദ്യ പ്രതികരണം നടത്തവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണം. വിവാദമുണ്ടാക്കി വലിയൊരു വ്യവസായത്തെ തകര്‍ക്കരുത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാത്തിനും അമ്മ മറുപടി പറയണം എന്നത് ശരിയല്ലെന്നും മലയാള സിനിമയില്‍ 21 ഓളം സംഘടനകളുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. 
 
ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആര്‍ക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈബര്‍ ലോകം ക്രൂരമാണ്, ആ വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത് എന്നെ മോശക്കാരിയാക്കാന്‍; രൂക്ഷമായി പ്രതികരിച്ച് ശാലിന്‍ സോയ