Select Your Language

Notifications

webdunia
webdunia
webdunia
webdunia

Hridayapoorvam: റിലീസിനു രണ്ട് ദിവസം മാത്രം, ട്രെയ്‌ലര്‍ ഇതുവരെ ഇറക്കിയില്ല; 'ഹൃദയപൂര്‍വ്വം' പ്രൊമോഷനില്‍ ആരാധകര്‍ക്കു അതൃപ്തി

'ഹൃദയപൂര്‍വ്വ'ത്തിന്റെ ട്രെയ്‌ലര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഓണ്‍ലൈന്‍ ബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കുകയാണ്

Hridayapoorvam Official Teaser, Hridayapoorvam, Hridayapoorvam Teaser, Mohanlal Hridayapoorvam, ഹൃദയപൂര്‍വ്വം റിലീസ്, മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്
Hridayapoorvam: മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' വ്യാഴാഴ്ച (ഓഗസ്റ്റ് 28) തിയറ്ററുകളിലെത്തുകയാണ്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ മികച്ചൊരു കുടുംബചിത്രം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ തണുപ്പന്‍ മട്ടിലാണ് പോകുന്നതെന്ന് ആരാധകര്‍ക്കു പരാതി. 
 
'ഹൃദയപൂര്‍വ്വ'ത്തിന്റെ ട്രെയ്‌ലര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഓണ്‍ലൈന്‍ ബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കുകയാണ്. എന്നിട്ടും ട്രെയ്‌ലര്‍ പോലും ഇല്ലാത്തത് മോശമായെന്നാണ് ആരാധകരുടെ പരാതി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനെ മെന്‍ഷന്‍ ചെയ്താണ് തണുപ്പന്‍ പ്രൊമോഷനെതിരെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെടുന്നത്. 
 
തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. മാളവിക മോഹനന്‍ ആണ് നായിക. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്‌സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah, Chapter 1 Chandra: 'മൂപ്പര് പറയും'; ആ കൈ മമ്മൂട്ടിയുടേതോ? ഞെട്ടിച്ച് 'ലോക' ട്രെയ്‌ലര്‍