Kannappa Box Office Collection: അഭിപ്രായം മോശമായിരിക്കാം, പക്ഷേ ആദ്യദിനം 9 കോടി; 'കണ്ണപ്പ' ഹിറ്റാകുമോ?
തെലുങ്കില്‍ മോണിങ് ഷോയ്ക്കു 50.55 ശതമാനം ഒക്യുപ്പെന്‍സി ഉണ്ടായിരുന്നു
Kannappa Box Office Collection: വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത 'കണ്ണപ്പ'യ്ക്കു ആദ്യദിനം തരക്കേടില്ലാത്ത കളക്ഷന്‍. എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യദിനം ഒന്‍പത് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. തെലുങ്കില്‍ നിന്നാണ് ചിത്രം കൂടുതല്‍ പണംവാരിയിരിക്കുന്നത്.
തെലുങ്കില്‍ മോണിങ് ഷോയ്ക്കു 50.55 ശതമാനം ഒക്യുപ്പെന്‍സി ഉണ്ടായിരുന്നു. നൈറ്റ് ഷോയിലേക്ക് എത്തിയപ്പോള്‍ അത് 69.87 ശതമാനമായി ഉയര്‍ന്നു. തെലുങ്ക് പ്രേക്ഷകരെ ചിത്രം തൃപ്തിപ്പെടുത്തിയെങ്കിലും തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം അത്ര ക്ലിക്കായിട്ടില്ല.
അക്ഷയ് കുമാര്‍, പ്രഭാസ്, മോഹന്‍ലാല്‍, കാജല്‍ അഗര്‍വാള്‍ എന്നിവരുടെ അതിഥി വേഷങ്ങളാണ് ചിത്രത്തിനു ആദ്യദിനം ഒന്‍പത് കോടി കളക്ഷന്‍ ലഭിക്കാന്‍ പ്രധാന കാരണം. അതേസമയം മോഹന്‍ലാല്‍ ഉണ്ടായിട്ടും മലയാളം പ്രേക്ഷകര്‍ക്കിടയില്‍ വളരെ മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
'കണ്ണപ്പ' തിയറ്റര്‍ വിജയമാകില്ലെന്നാണ് ആദ്യദിന കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഏകദേശം 200 കോടിയാണ് ചിത്രത്തിന്റെ ചെലവ്. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ 'കണ്ണപ്പ'യ്ക്കു കഴിയില്ലെന്നു ഏറെക്കുറെ ഉറപ്പായി. മോഹന്‍ ബാബുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.