Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈജു കുറുപ്പിന്റെ അഭിലാഷം ഉടൻ ഒടിടിയിലേക്ക്; എവിടെ കാണാം?

മെയ് 23 മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

Saiju Kurupp

നിഹാരിക കെ.എസ്

, ശനി, 17 മെയ് 2025 (10:05 IST)
സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷംസു സെയ്ബ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അഭിലാഷം. മലബാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മെയ് 23 മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മാർച്ചിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. 
 
മണിയറയിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ.പി., നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
 
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്‌ലിക്‌സ്. ഛായാഗ്രഹണം - സജാദ് കാക്കു. സംഗീത സംവിധായകൻ- ശ്രീഹരി കെ. നായർ. എഡിറ്റർ- നിംസ്, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ. മേക്കപ്പ് - റോണക്‌സ് സേവ്യർ. കലാസംവിധാനം- അർഷദ് നാക്കോത്ത്. പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്, ഗാനരചന- ഷർഫു ആൻഡ് സുഹൈൽ കോയ, സൗണ്ട് ഡിസൈൻ- പി.സി. വിഷ്ണു, വി.എഫ്.എക്‌സ്.- അരുൺ കെ. രവി. കളറിസ്റ്റ്- ബിലാൽ റഷീദ്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി.കെ., ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ്- വിഷ്ണു നാരായണൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടൻ പടത്തിന് പോസിറ്റീവ് വന്നാൽ വീട്ടിൽ പ്രായമായി കിടക്കുന്ന അമ്മൂമ്മ വരെ തിയേറ്ററിലെത്തും: ഷറഫുദ്ദീൻ