Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് വളരാനും മുറിവുകൾ ഉണങ്ങാനും ഇതാണ് ശരിയായ തീരുമാനം, 2 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് കൊഹിനൂർ നായിക അപർണ വിനോദ്

Aparna Vinod

അഭിറാം മനോഹർ

, ചൊവ്വ, 21 ജനുവരി 2025 (19:44 IST)
Aparna Vinod
മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അപര്‍ണ വിനോദ്. മലയാളികള്‍ക്ക് 2015ല്‍ പുറത്തിറങ്ങിയ ആസിഫ് അലി സിനിമയായ കോഹിനൂറിലെ നായിക എന്ന നിലയിലാകും അപര്‍ണയെ പരിചയം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് 2 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വിവാഹമോചിതയാകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അപര്‍ണ വിനോദ്.
 
 2023ലായിരുന്നു അപര്‍ണയുടെ വിവാഹം. കോഴിക്കോട് സ്വദേശിയായ റിനില്‍ രാജുവായിരുന്നു താരത്തിന്റെ ഭര്‍ത്താവ്.സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അപര്‍ണ വിനോദ് തന്റെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.
 
 പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഫോളോവേഴ്‌സിനോടും. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടൊരു മാറ്റത്തിലൂടെ ഞാന്‍ കടന്നുപോകുന്ന വിവരം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകള്‍ക്ക് ശേഷം എന്റെ ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് ഒട്ടും എളുപ്പമുള്ള തീരുമാനമല്ല. എന്നാല്‍ എനിക്ക് വളരാനും എന്റെ മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനമെന്ന് കരുതുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികമായി തളര്‍ത്തുകയും ചെയ്ത ഘട്ടമായിരുന്നു വിവാഹം. ആ അദ്ധ്യായം ഞാന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി മുന്നോട്ട് പോവുകയാണ് ലക്ഷ്യം. ഈ സമയം എനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രതീക്ഷയോടെയും പോസിറ്റിവിറ്റിയോടെയും എന്തെന്ന് അറിയാത്ത മുന്നോട്ടുള്ള യാത്രയെ ഞാന്‍ ആശ്ലേഷിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെറ്റിയിൽ സിന്ദൂരം, കഴുത്തിൽ താലി; വീണ്ടും വിവാഹിതയായോ എന്ന് നിഷ സാരംഗിനോട് ആരാധകർ