Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal: 'ഞാൻ മലയാള സിനിമയെ ഭരിക്കുന്നില്ല'; മാധ്യമ പ്രവ‍ർത്തകയെ തിരുത്തി മോഹൻലാൽ

Mohanlal

നിഹാരിക കെ.എസ്

, ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (08:35 IST)
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ അവാ‍ർഡ് തിളക്കത്തിലാണ് നടൻ മോഹൻലാൽ. രാഷ്ട്രപതിയിൽ നിന്നും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഇന്നലെ ഏറ്റുവാങ്ങിയിരുന്നു. 
 
പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹൻലാൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുരസ്കാര നേട്ടത്തെ കുറിച്ചുള്ള ചോദ്യത്തോട് അഭിനേതാവെന്ന നിലയിൽ അവാർഡ് അഭിമാനമായി കാണുന്നുവെന്നും തനിക്ക് മാത്രമല്ല മലയാള സിനിമ മേഖലയ്ക്കും ഇത് അഭിമാന നിമിഷമാണെന്നും മോഹൻലാൽ പ്രതികരിച്ചു.
 
'വളരെ കാലമായി മലയാള സിനിമ മേഖല അടക്കി ഭരിക്കുന്ന ഒരാളല്ലേ താങ്കൾ, അതേക്കുറിച്ച് സംസാരിക്കാമോ' എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ അടുത്ത ചോദ്യം. മലയാള സിനിമയെ ഭരിക്കുകയല്ല, അതിൻ്റെ ഭാ​ഗം മാത്രമാണ് താനെന്ന് പറഞ്ഞ് വിനയത്തോടെ മാധ്യമ പ്രവർത്തകയെ മോഹൻലാൽ തിരുത്തുകയായിരുന്നു.
 
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയിൽ നിന്ന് മോഹൻ ലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിങ്ഡത്തിന് ശേഷം വിജയ് ദേവരകൊണ്ട, നായികയാവുന്നത് കീർത്തി സുരേഷ്