Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിങ്ഡത്തിന് ശേഷം വിജയ് ദേവരകൊണ്ട, നായികയാവുന്നത് കീർത്തി സുരേഷ്

വിജയ് ദേവരകൊണ്ട, കീർത്തി സുരേഷ്, തെലുങ്ക് സിനിമ,vijay devarakonda, keerthy suresh, Telugu cinema

അഭിറാം മനോഹർ

, ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (19:17 IST)
കിങ്ഡം എന്ന സിനിമയുടെ വിജയത്തിന് ശേഷം പുതിയ സിനിമയുമായി വിജയ് ദേവരകൊണ്ട. തെലുങ്കില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള രവി കിരണ്‍ കോലെയുടെ പുതിയ സിനിമയിലാണ് താരം നായകനാവുന്നത്. മലയാളി താരമായ കീര്‍ത്തി സുരേഷാണ് വിജയ് ദേവരകൊണ്ടയുടെ നായികയാവുന്നത്. നേരത്തെ മഹാനടി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചിരുന്നെങ്കിലും സിനിമയില്‍ ഇരു താരങ്ങളും ഒരുമിച്ചെത്തുന്ന രംഗങ്ങളുണ്ടായിരുന്നില്ല.
 
ഒരു റൂറല്‍ ആക്ഷന്‍ ഡ്രാമയായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ സംകൃതന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും വിജയ് ദേവരകൊണ്ട സിനിമയില്‍ ജോയിന്‍ ചെയ്യുക. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘റിയൽ ഒജി’, ഇതിഹാസം! പ്രസംസിച്ച് കേന്ദ്രമന്ത്രി; ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ