Vismaya Mohanlal: ഒരു സിനിമയിൽ അഭിനയിക്കണം എന്ന് അവൾ പറഞ്ഞു, അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്: മോഹൻലാൽ

പൂജ ചടങ്ങിൽ നിന്നുള്ള മോഹൻലാലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നിഹാരിക കെ.എസ്
വ്യാഴം, 30 ഒക്‌ടോബര്‍ 2025 (10:45 IST)
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുകൾ വെയ്ക്കുകയാണ്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാള സിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചായിരുന്നു സിനിമയുടെ പൂജ നടന്നത്.
 
പൂജ ചടങ്ങിൽ നിന്നുള്ള മോഹൻലാലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് താൻ കണക്കാക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ സിനിമായാത്രയിൽ തനിക്കൊപ്പം ഒരുപാട് പേർ ഉണ്ടായിരുന്നു എന്നും വിസമയക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.
 
'സിനിമയിൽ വരണമെന്നോ നടൻ ആകണമെന്നോ ആഗ്രഹിച്ച ആളല്ല ഞാൻ. കാലത്തിന്റെ നിശ്ചയം പോലെ ഞാൻ സിനിമയിൽ വന്നു. പ്രേക്ഷകരാണ് എന്നെ ഒരു സിനിമ നടനാക്കിയത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. എന്റെ മകളുടെ പേര് തന്നെ വിസ്മയ മോഹൻലാൽ എന്നാണ്. ഒരു സിനിമയിൽ അഭിനയിക്കണം എന്ന് അവൾ പറഞ്ഞു. അതിനുള്ള എല്ലാ സൗകര്യങ്ങളും നമുക്കുണ്ട്. വർഷങ്ങളായി നടത്തി വരുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയും ഒപ്പം ആന്റണി പെരുമ്പാവൂരുമുണ്ട്.
 
ഒരു നല്ല സബ്ജക്ട് കിട്ടി അതിന്റെ പേര് തന്നെ തുടക്കം എന്നാണ്. സിനിമ യാത്രയിൽ എന്റെ താഴ്ച്ചയിലടക്കം എന്റെ ഒപ്പം ഒരുപാട് പേർ ഉണ്ടായിരുന്നു. വിസ്മയക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അപ്പുവിന്റെ ഒരു സിനിമ ഇന്ന് റിലീസാകുകയാണ്. ഇതെല്ലാം ആക്സിഡന്റൽ ആയി സംഭവിച്ച കാര്യമാണ്. രണ്ട് പേർക്കും എന്റെ ആശംസകൾ', മോഹൻലാലിന്റെ വാക്കുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത ലേഖനം
Show comments