Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലാലേട്ടന്‍ വിനായകനെ കളിയാക്കുമായിരുന്നു,എന്നെ വച്ച് ടീസ് ചെയ്തു കൊണ്ടിരിക്കും';ദൃശ്യം ടുവിന്റെ സെറ്റിലെ രസകരമായ നിമിഷങ്ങള്‍ ഓര്‍ത്ത് നടി ഹരിത ജി. നായര്‍

Haritha G. Nair

കെ ആര്‍ അനൂപ്

, വ്യാഴം, 11 ഏപ്രില്‍ 2024 (11:24 IST)
Haritha G. Nair
'നേര്' സിനിമ റിലീസ് ആയപ്പോള്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിജയ് മോഹന്റെ ജൂനിയര്‍ വക്കീലിനെ അത്ര പെട്ടെന്ന് മറന്നു കാണില്ല. ഫഹദ് ഫാസിലിന്റെ കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം നടി ഹരിത ജി. നായര്‍ ആരംഭിക്കുന്നത്.ശ്യാമാംബരം എന്ന സീരിയലിലെ നായിക കൂടിയാണ് നേരിലെ കുട്ടി വക്കീല്‍. നേരിന്റെ എഡിറ്റര്‍ വിനായകിന്റെ ഭാര്യ കൂടിയാണ് ഹരിത.
 
വിനായകിന്റെ അടുത്ത സുഹൃത്തായിരുന്നു ഹരിത. അതിനാല്‍ തന്നെ വിനായകിലൂടെ മോഹന്‍ലാലിനെ ഹരിതക്ക് പരിചയമുണ്ട്. കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചാല്‍ കൊള്ളാമെന്ന തീരുമാനം വീട്ടുകാരാണ് എടുത്തത്. വിനായകനെ തന്റെ പേര് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കാറുള്ള കാര്യത്തെക്കുറിച്ച് പറയുകയാണ് ഹരിത.
 
 'ദൃശ്യം ടുവിന്റെ സെറ്റില്‍ ഒക്കെ വെച്ച് ലാലേട്ടന്‍ വിനായകനെ കളിയാക്കുമായിരുന്നു. വിനായകന്റെ ആകെയുള്ള ഒരു സുഹൃത്ത് ഞാനാണ്. എന്നെ വച്ച് ലാലേട്ടന്‍ വിനായകനെ ടീസ് ചെയ്തു കൊണ്ടിരിക്കും. ഒരിക്കല്‍ എന്റെ ഒരു പിറന്നാളിന് ലാലേട്ടന്‍ ഫോണ്‍ വിളിച്ച് എനിക്കൊരു സര്‍പ്രൈസ് തന്നിരുന്നു.',-ഹരിത പറഞ്ഞു.
 
ബിഎസ്സി നഴ്‌സിങ് കഴിഞ്ഞ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഹരിത അഭിനയത്തിന്റെ ലോകത്തേക്ക് തിരിഞ്ഞത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Varshangalkku Shesham Movie Review in Malayalam: വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍, ആദ്യ റിവ്യു ഇതാ