Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

തമിഴില്‍ ഇതുവരെ കാണാത്ത വില്ലന്‍! രജനികാന്തിന്റെ സിനിമയെക്കുറിച്ച് ഫഹദ് ഫാസില്‍

Fahadh Faasil opens up about his character in the Rajinikanth starrer 'Vettaiyan': It is a funny role unlike a usual viillain

കെ ആര്‍ അനൂപ്

, ബുധന്‍, 10 ഏപ്രില്‍ 2024 (15:33 IST)
രജനികാന്ത് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വേട്ടയ്യന്‍. നിലവില്‍ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നു. ഉടന്‍തന്നെ റിലീസ് പ്രഖ്യാപനം ഉണ്ടാകും.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത സിനിമ ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
 
രജനികാന്തിനൊപ്പം ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് നടന്‍ തുറന്ന് പറയുകയാണ്.
 
സാധാരണ തമിഴ് സിനിമകളില്‍ കാണാറുള്ള വില്ലന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു തമാശ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.രജനികാന്തിനൊപ്പം അഭിനയിച്ച ആവേശത്തിലാണ് അദ്ദേഹം. ഈ മാസം ഷൂട്ടിംഗ് പൂര്‍ത്തിയാകും, ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈകാതെ പുറത്തുവരും.
 
അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, റിതിക സിംഗ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു നല്ല കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഓഫീസറാണ് രജനികാന്തിന്റെ കഥാപാത്രമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ റിലീസ് ചെയ്യും, 
 
തമിഴ് പുതുവര്‍ഷത്തില്‍ ടീസര്‍ പുറത്തിറങ്ങിയേക്കും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആടുജീവിതം വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്