Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച നവാഗത സംവിധായകന്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം മോഹൻലാലിന്

‘ബറോസ്’ എന്ന സിനിമയാണ് മോഹൻലാലിന് ഈ പുരസ്കാരം നേടി കൊടുത്തത്.

Mohanlal

നിഹാരിക കെ.എസ്

, ശനി, 17 മെയ് 2025 (11:15 IST)
മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് മോഹന്‍ലാലിന്. ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ വെച്ച് പുരസ്‌കാരം മോഹന്‍ലാലിന് നല്‍കി. ‘ബറോസ്’ എന്ന സിനിമയാണ് മോഹൻലാലിന് ഈ പുരസ്കാരം നേടി കൊടുത്തത്. 
 
നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമ്മയും ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഭിന്നശേഷിയില്‍ പെട്ട കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവന്‍ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
 
അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ജിജോ പൂന്നൂസ് ആണ് തിരക്കഥ ഒരുക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തിയേറ്ററിൽ ആളെക്കൂട്ടാൻ കഴിഞ്ഞില്ല. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം തന്നെ ബോക്‌സ് ഓഫീസില്‍ പരാജയം നേരിടുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kili Paul: 'ഉണ്ണിയേട്ടൻ മടങ്ങിവന്നു മക്കളെ...': കിലി പോൾ കേരളത്തിൽ, കാണാൻ ആവേശത്തോടെ മലയാളികൾ