Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണി ഹീസ്റ്റിന് ശേഷം ബെർലിൻ സ്പിൻ ഓഫ് സീരീസ് പ്രഖ്യാപിച്ച് നെറ്റ്‌ഫ്ലിക്സ്

മണി ഹീസ്റ്റിന് ശേഷം ബെർലിൻ സ്പിൻ ഓഫ് സീരീസ് പ്രഖ്യാപിച്ച് നെറ്റ്‌ഫ്ലിക്സ്
, ബുധന്‍, 1 ഡിസം‌ബര്‍ 2021 (20:18 IST)
മണിഹീസ്റ്റിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ ബെർലിനെ കേന്ദ്രീകരിച്ച് സീരീസ് നിർമിക്കാൻ തയ്യാറെടുത്ത് നെറ്റ്‌ഫ്ലിക്‌സ്. ഡിസംബര്‍ 3 ന് മണി ഹീസ്റ്റ് സീസണ്‍ 5 അവസാന എപ്പിസോഡുകള്‍ റിലീസിനെത്തുകയാണ്. ഇതിന് ശേഷം സീരീസിന്റെ അണിയറക്കാർ ബെർലിന്റെ ഒരുക്കങ്ങളിലേക്ക് പ്രവേശിക്കും.
 
ആന്ദ്രേ ഫൊണലോസാ എന്നാണ് ബെര്‍ലിന്റെ യഥാര്‍ഥ പേര്. പ്രധാനകഥാപാത്രമായ പ്രൊഫസര്‍ സെര്‍ജിയോയുടെ സഹോദരനും കൊള്ളയുടെ രണ്ടാം കമാൻഡറുമായ ബെർലിൻ സീസണ്‍ 2 ന്റെ അവസാന നിമിഷങ്ങളില്‍, തന്റെ കൂട്ടാളികളെ രക്ഷപ്പെടുത്താൻ വേണ്ടി സ്വയം ബലി അർപ്പിക്കുകയാണ് ചെയ്യുന്നത്.
 
ബെർലിന്റെ മരണശേഷവും കഥാപാത്രത്തിനുള്ള ജനപ്രീതിയെ തുടർന്ന് മണി ഹീസ്റ്റിന്റെ തുടർന്ന് വന്ന സീസണുകളിലും താരത്തിന്റെ ഫ്ലാഷ്‌ബാക്ക് എപ്പിസോഡുകൾ ഉൾപ്പെടുത്തിയിരുന്നു. അഞ്ചാം സീസണ്‍ ആദ്യഭാഗത്ത് ബെര്‍ലിന്റെ ആദ്യവിവാഹത്തിലെ മകനായ റാഫേലിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. റാഫേലിന്റെ കഥാപാത്രത്തിന് അഞ്ചാം സീസണിൽ വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് കരുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീ ടൂ കേസ്: നടൻ അർജുൻ സർജയ്ക്ക് പോലീസിന്റെ ക്ലീൻചിറ്റ്