Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിഞ്ഞ തുടക്കം, കത്തിക്കയറി ഇന്റര്‍വെല്‍ പഞ്ച്; മോണ്‍സ്റ്റര്‍ ആദ്യ പകുതി പ്രേക്ഷക പ്രതികരണം

ആദ്യ പകുതി ശരാശരി നിലവാരം പുലര്‍ത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

Monster First half review
, വെള്ളി, 21 ഒക്‌ടോബര്‍ 2022 (10:59 IST)
മോണ്‍സ്റ്റര്‍ ആദ്യ പകുതിയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്. രാവിലെ 9.30 മുതലാണ് പലയിടത്തും ആദ്യ ഷോ ആരംഭിച്ചത്. വളരെ പതിഞ്ഞ തുടക്കമാണ് സിനിമയുടേതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. 
 
ആദ്യ പകുതി ശരാശരി നിലവാരം പുലര്‍ത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരു സസ്‌പെന്‍സ് എലമെന്റ് തോന്നിപ്പിക്കുന്ന രീതിയിലാണ് ആദ്യ പകുതിയുടെ അവസാനമെന്നും രണ്ടാം പകുതിയായിരിക്കും സിനിമയുടെ ഗതി നിര്‍ണയിക്കുകയെന്നും പ്രേക്ഷകര്‍ പറയുന്നു. 
 
ആദ്യ പകുതിയുടെ പതിഞ്ഞ കഥ പറച്ചില്‍ പ്രേക്ഷകരെ ചെറിയ രീതിയില്‍ മുഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്റര്‍വെല്‍ പഞ്ച് പ്രേക്ഷകരെ ട്രാക്കിലെത്തിക്കുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ സസ്‌പെന്‍സുകള്‍ ഉണ്ടാകുമെന്ന പ്രതീതിയാണ് ആദ്യ പകുതി നല്‍കുന്നതെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവസ്ഥാന്തരങ്ങള്‍'; 42 വര്‍ഷത്തെ മാറ്റങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് ജി വേണുഗോപാല്‍