ഒടിടി റിലീസിനൊരുങ്ങി നയൻതാരയുടെ 'മൂക്കുത്തി അമ്മൻ' !

കെ ആര്‍ അനൂപ്
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (22:38 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ദേവീ വേഷത്തിൽ എത്തുന്ന സിനിമയാണ്  ‘മൂക്കുത്തി അമ്മൻ’. എൻ ജി ശരവണനും ആർ ജെ ബാലാജിയും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനിലെ നയൻതാരയുടെ ദേവി ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ഈ ചിത്രവും ഒടിടി റിലീസിന് ഒരുങ്ങുകയാണ് ഇപ്പോള്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം പൂർത്തിയായി.
 
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യും. വിജയ് ടിവിയിലും ചിത്രത്തിന്റെ പ്രീമിയർ ടെലികാസ്റ്റുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പ്രശ്നം നിറഞ്ഞ ജീവിതത്തിലേക്ക് ദേവി കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. മുക്കുത്തി അമ്മൻ സിനിമയ്ക്ക് വേണ്ടി നയൻതാര മാംസാഹാരം ഉപേക്ഷിച്ചിരുന്നു. 
 
കന്യാകുമാരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments