Mrunal Takkur: 'ഞാൻ വിളിക്കുമ്പോൾ ദുൽഖർ നേർവെസ് ആയിരുന്നു': സൗഹൃദത്തെ കുറിച്ച് മൃണാൾ താക്കൂർ

ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് മൃണാൾ താക്കൂർ

നിഹാരിക കെ.എസ്
വെള്ളി, 8 ഓഗസ്റ്റ് 2025 (20:19 IST)
സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്കിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. അന്ന് ആ സിനിമയുടെ റിലീസ് സമയത്ത് ദുൽഖറിന് ഉണ്ടായിരുന്ന അതേ ആശങ്ക ഇപ്പോൾ കാന്ത സിനിമയുടെ റീലീസ് അടുക്കുമ്പോഴും ഉണ്ടെന്ന് പറയുകയാണ് നടി മൃണാൾ താക്കൂർ. ഇൻസ്റ്റന്റ് ബോളിവുഡ് പോഡ്‌കാസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം.
 
'സീതാ രാമം സിനിമയുടെ സമയത്ത് ദുൽഖർ വല്ലാതെ നെർവസായിരുന്നു. ആ സിനിമ നന്നായി വരുമെന്നും നമ്മൾ രണ്ട് പേരും നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ദുൽഖറിനെ ഞാൻ അന്ന് ഓക്കെയാക്കി. പിന്നീട് ഈ തവണ അദ്ദേഹത്തിന്റെ പിറന്നാൾ ആശംസിക്കാൻ വിളിച്ചിരുന്നു. അപ്പോൾ അയാൾ വീണ്ടും നെർവസായി ഇരിക്കുകയിരുന്നു. ഇത്തവണ എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ കാന്ത സിനിമയാണെന്നായിരുന്നു മറുപടി.
 
ആ പടത്തിന്റെ ടീസർ ഞാൻ കണ്ടിരുന്നു. ദുൽഖർ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. 'എന്തൊരു പെർഫോമൻസാണ് തന്റേത്. നന്നായി വരു'മെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നെപ്പോലെയായാൽ മതിയായിരുന്നു എന്നാണ് ദുൽഖർ എന്നോട് പറഞ്ഞത്. അധികം കാര്യങ്ങളെക്കുറിച്ച് ടെൻഷനാകാതെ ചിൽ ആയി നടക്കാൻ ആഗ്രഹമുണ്ടെന്ന് ദുൽഖർ പറഞ്ഞു,' മൃണാൾ പറയുന്നു. തനിക്ക് എല്ലാ കാര്യത്തിലും ഉത്തരവാദിത്തബോധമുണ്ടെങ്കിലും അധികം ടെൻഷൻ അടിക്കാൻ താല്പര്യം ഇല്ലെന്നും മൃണാൾ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

കാനഡയില്‍ ബിരുദ പഠനത്തിന് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 74 ശതമാനവും തള്ളിക്കളഞ്ഞു

ശബരിമല കട്ടിളപാളി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; പോറ്റി കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് എസ്‌ഐടി

സുഹൃത്തിനെ വാൾകൊണ്ട് വെട്ടി, വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

അടുത്ത ലേഖനം
Show comments