Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty Dulquer Salman: ദുൽഖറിനൊപ്പം മമ്മൂട്ടി അഭിനയിക്കാത്തതിന്റെ കാരണമിത്: വെളിപ്പെടുത്തി മണിയൻപിള്ള രാജു

സ്വന്തം കഴിവുകൊണ്ട് തന്റേതായ സ്ഥാനം ഉണ്ടാക്കിയ നിരവധി നടന്മാരുണ്ട്.

Mammootty

നിഹാരിക കെ.എസ്

, ബുധന്‍, 16 ജൂലൈ 2025 (15:02 IST)
മലയാള സിനിമയിൽ നെപ്പോ കിഡ് ആക്ഷേപം അധികം വിലപ്പോകില്ല. കഴിവുണ്ടെങ്കിൽ മാത്രമേ നെപ്പോ കിഡ് ആയാലും മലയാളത്തിൽ നിലനിൽപ്പുള്ളൂ. അത്തരത്തിൽ അച്ഛന്മാരുടെ പാതയിലൂടെ സിനിമയിലെത്തി, പിന്നീട് സ്വന്തം കഴിവുകൊണ്ട് തന്റേതായ സ്ഥാനം ഉണ്ടാക്കിയ നിരവധി നടന്മാരുണ്ട്. ഇന്ദ്രജിത്ത് മുതൽ പ്രണവ് മോഹൻലാൽ വരെ ആ ലിസ്റ്റിൽ ഇടംപിടിക്കുന്നു. ദുൽഖർ സൽമാനും ഇതിലൊരാളാണ്. 
 
തന്റെ പിതാവ് മമ്മൂട്ടിയുടെ യാതൊരു പിന്തുണയും ഇല്ലാതെയാണ് ദുൽഖർ സിനിമയിലെത്തിയത്. ഇന്ന് പാൻ ഇന്ത്യ തലത്തിൽ ഏറ്റവും ആരാധകരുള്ള മലയാളി നടന്മാരിൽ ഒരാളാണ് ദുൽഖർ. കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട്, ഒരു താരമായും നടനായും വളർന്ന ദുൽഖറിന് പക്ഷെ, ഇന്ന് വരെ തന്റെ വാപ്പച്ചിയായ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അതിന് കാരണം, മമ്മൂട്ടിയുടെ താത്പര്യക്കുറവ് തന്നെയാണെന്നാണ് വിവരം.
 
കുറച്ചു നാളുകൾക്ക് മുൻപ്, ഒരു പ്രമുഖ മലയാളം ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മമ്മൂട്ടിക്ക് ദുൽഖർ സൽമാൻ അഭിനയത്തിൽ എത്തിയതിനോടുള്ള മനോഭാവത്തെ കുറിച്ച് മണിയൻപിള്ള രാജു സംസാരിച്ചിരുന്നു. അദ്ദേഹത്തിന് മകൻ ഒരു നടൻ ആയതിൽ ഇന്നും വലിയ അത്ഭുതമാണ് എന്നാണ് രാജു പറഞ്ഞത്. അതിന് കാരണം, ചെറിയ പ്രായത്തിൽ ദുൽഖർ അങ്ങനെ വലിയ കലാവാസനയൊന്നും പ്രകടിപ്പിച്ചിട്ടില്ല, എന്നത് തന്നെയാണ്. പക്ഷെ അന്നും ഇന്നും, മകന് വേണ്ടി ശുപാർശകൾ നടത്താൻ മമ്മൂട്ടി തയ്യാറല്ല.
 
"ഇത് പബ്ലിക് അറിയാൻ വേണ്ടി പറയുകയാണ്. ഇത്രയും വലിയ നടനാണ് മമ്മൂട്ടി. പക്ഷെ ഇത്രയും നാളായിട്ട് ദുൽഖർ സൽമാനെ വച്ച് ഒരു പടം എടുക്കു എന്ന് ആദ്ദേഹം ആരോടും ആവശ്യപ്പെട്ടിട്ടില്ല," മണിയൻപിള്ള രാജു വെളിപ്പെടുത്തി. ഒപ്പം, തന്റെ മകനൊപ്പം സിനിമയിൽ അഭിനയിക്കാൻ മെഗാസ്റ്റാർ ആഗ്രഹിക്കാത്ത, ദുൽഖർ സ്വന്തം നിലയ്ക്ക് വളർന്നു വരണം എന്ന അതിയായ നിർബന്ധം ഉള്ളത് കൊണ്ടാണെന്നും പ്രശസ്ത നടൻ വെളിപ്പെടുത്തി. തന്റെ മകന് വേണ്ടി എവിടെയും ശുപാർശ നടത്താനോ, അയാളെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഒന്നിച്ചൊരു സിനിമ ചെയ്യാനോ മമ്മൂട്ടി തയ്യാറല്ല.
 
"ആരെങ്കിലും വന്ന്, ഒരു നല്ല കഥയുണ്ട്, ഉഗ്രൻ സബ്ജെക്ട് ആണ്, മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചു അഭിനയിച്ചാൽ നന്നാവും എന്ന് പറഞ്ഞാൽ, "ഇല്ല, അതിന്റെ ആവശ്യം ഇല്ല. ഞാൻ തനിച്ചു അഭിനയിച്ചോളാം, അവനും തനിയെ അഭിനയിക്കട്ടെ," എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളത്.

എത്ര പേര് ശ്രമിച്ചെന്ന് അറിയാമോ? മമ്മൂട്ടി റെക്കമെന്റ് ചെയ്യാറേയില്ല. അദ്ദേഹത്തിന് തന്നെ അത്ഭുതമാണ് ദുൽഖർ ആക്ടർ ആയതിൽ, കാരണം കൊച്ചു പ്രായത്തിൽ അങ്ങനെ ഒരു കഴിവ് അയാൾ പ്രകടിപ്പിച്ചിട്ടില്ല. പക്ഷെ ദുൽഖർ വന്നു, വിജയിച്ചു, മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് ആയ മൂന്ന് ആക്ടർസിനെ എടുത്താൽ ഒന്ന് അയാൾ ആണ്," ഒരു നിർമ്മാതാവ് കൂടിയായ മണിയൻപിള്ള രാജു വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Khalifa - Prithviraj Movie: അത് ഉപേക്ഷിച്ചിട്ടില്ല; പൃഥ്വിരാജിന്റെ 'ഖലീഫ' ആരംഭിക്കുന്നു, സംവിധാനം വൈശാഖ്