Webdunia - Bharat's app for daily news and videos

Install App

അപ്പോൾ ഇതാണല്ലേ ജയിലർ 2 വിൽ തലൈവരുടെ ലുക്ക്? മുഹമ്മദ് റിയാസ് പങ്കുവെച്ച ഫോട്ടോ വൈറൽ

'നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി', എന്നാണ് മുഹമ്മദ് റിയാസ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

നിഹാരിക കെ.എസ്
ചൊവ്വ, 13 മെയ് 2025 (16:59 IST)
കോഴിക്കോട് ആണ് നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 വിന്റെ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിനിടെ തമിഴ് താരം രജനികാന്തിനെ സന്ദർശിച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ലൊക്കേഷനിൽ വെച്ചാണ് കൂടിക്കാഴ്ച. താരത്തിനൊപ്പമുള്ള ചിത്രം മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 'നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി', എന്നാണ് മുഹമ്മദ് റിയാസ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.
 
കഴിഞ്ഞ ദിവസമായിരുന്നു ജയിലർ 2 കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണിത്. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by pa_mohamedriyas (@pamuhammadriyas)

ചിത്രത്തിൽ മോഹൻലാൽ കാമിയോ റോൾ ചെയ്യുന്നുണ്ട്. ഒപ്പം, സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ, മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന്‍ തെറിച്ചുവീണു

ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

അടുത്ത ലേഖനം
Show comments