Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അങ്ങനെ ഈ കേസ് വിടണ്ടാ...'; 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' ഒ.ടി.ടിയില്‍ നാളെ , ടീസര്‍

'അങ്ങനെ ഈ കേസ് വിടണ്ടാ...'; 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' ഒ.ടി.ടിയില്‍ നാളെ , ടീസര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 12 ജനുവരി 2023 (10:26 IST)
വിനീത് ശ്രീനിവാസിന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' ഒ.ടി.ടി റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. ജനുവരി 13 മുതല്‍ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. പുതിയ ടീസര്‍ പുറത്തിറങ്ങി.
അര്‍ഷാ ബൈജു, തന്‍വിറാം എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത്. പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ഷാ ബൈജു.
 
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് എന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.
 
വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് ഹോട്ടല്‍ മുറിയില്‍ നിന്ന് വ്യഭിചാര കുറ്റത്തിനു പിടിക്കപ്പെട്ടു, മാനസികമായി തളര്‍ത്തിയ വിവാഹമോചനവും; ഇത് ഞങ്ങളുടെ ലോകം സിനിമയിലെ നായികയെ ഓര്‍മയുണ്ടോ? താരത്തിന്റെ ജീവിതം ഇങ്ങനെ