Webdunia - Bharat's app for daily news and videos

Install App

പത്മാവതിയിലെ പാട്ടിന് ചുവടുവെച്ച് മുലായത്തിന്റെ മരുമകള്‍; പ്രതിഷേധവുമായി കർണിസേ‌ന

പത്മാവതിയ്ക്കെതിരെ പ്രതിഷേധവുമായി വീണ്ടും കര്‍ണി സേന !

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (10:49 IST)
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.
 
റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.
 
ഇപ്പോള്‍ പത്മാവതിയ്ക്കെതിരെ വീണ്ടും വിവദമുയരുകയാണ്. സമാജ് വാദി പാർട്ടിയാണ് ഇപ്പോൾ പെട്ടിരിക്കുന്നത്, അതും ഒരു ഡാൻസിന്റെ പേരിൽ. പത്മാവതിയിലെ പാട്ടിനൊത്ത് പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. 
 
മുലായം സിങ്ങിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് തന്റെ സഹോദരന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ പദ്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ എഎൻഐയാണ് പുരത്തു വിട്ടത്. വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി കര്‍ണിസേന രംഗത്തെത്തുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

അടുത്ത ലേഖനം
Show comments