Select Your Language

Notifications

webdunia
webdunia
webdunia
webdunia

18 വയസിൽ സമ്മതിദാന അവകാശമുള്ള ഒരാൾക്ക് സിനിമയിലെ നല്ലതും ചീത്തതും തിരിച്ചറിയാനും സാധിക്കും, സെൻസർഷിപ്പിനെതിരെ മുരളിഗോപി

18 വയസിൽ സമ്മതിദാന അവകാശമുള്ള ഒരാൾക്ക് സിനിമയിലെ നല്ലതും ചീത്തതും തിരിച്ചറിയാനും സാധിക്കും, സെൻസർഷിപ്പിനെതിരെ മുരളിഗോപി
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (17:15 IST)
പാർവതി തിരുവോത്ത് നായികയായി എത്തിയ വർത്തമാനമെന്ന സിനിമയ്‌ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച വാർത്ത സിനിമാലോകത്തിനിടെയിൽ വലിയ ചർച്ചകൾ തുറന്നിട്ടിരിക്കുകയാണ്. ചിത്രം ദേശവിരുദ്ധമാണെന്ന് ആരോപ്ഇച്ച ബിജെപി നേതാവായ സെൻസർ ബോർഡ് അംഗത്തിന്റെ പോസ്റ്റും ഇതിനിടയിൽ ചർച്ചയായിരുന്നു. ഇപ്പോളിതാ സെൻസർഷിപ്പിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളിഗോപി.
 
സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയ് തീരു.സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതിക്കെതിരെ പ്രതികരിക്കാനു‌ള്ള ഉത്തരവാദിത്തം കലാകാരന്മാർക്ക് ഉണ്ടെന്നും മുരളിഗോപി ഫേസ്‌ബുക്കിൽ കുറിച്ചു, സേ നോ ടു സെൻസർഷിപ്പ് എന്ന ഹാഷ്‌ടാഗിലാണ് പോസ്റ്റ്.
 
മുരളി ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ ഇപ്പോൾ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകുന്നത്?