Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്';'മൈ നെയിം ഈസ് അഴകന്‍'ല്‍ സുധി കോപ്പയും

My Name Is Azhagan - Official BC Naufal | Binu Thrikkakkara | Saranya | Samad TruthSudhi Koppa Indian actor

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (11:27 IST)
'മൈ നെയിം ഈസ് അഴകന്‍' റിലീസിന് നാല് നാള്‍ കൂടി.ദുല്‍ഖറിന്റെ യമണ്ടന്‍ പ്രണയ കഥയ്ക്ക് ശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ സുധി കോപ്പയും. റോണി ഇടുക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.
 ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 30ന് ചിത്രം തീയറ്ററുകളില്‍ എത്തും.
 
ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ രസകരമായ എന്റര്‍ടെയ്നര്‍ ആയിരിക്കും സിനിമ.ബിനു തൃക്കാക്കരയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
 
 വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്
 
 ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയം, ടിനി ടോമിന്റെ വീട്ടിലെത്തി സിജു വില്‍സണ്‍