Publish Date: Thu, 21 Oct 2021 (12:13 IST)
Updated Date: Thu, 21 Oct 2021 (12:17 IST)
സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് 'നാനും റൗഡി താന്‍'. 2015 ഒക്ടോബര്‍ 21ന് പുറത്തിറങ്ങിയ ചിത്രത്തിന് ആറു വയസ്സ്.വിജയ്സേതുപതിയേയും നയന്‍താരയേയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റാണ്.
15 കോടി ബജറ്റില്‍ ഇറങ്ങിയ ചിത്രം ബോക്‌സോഫീസില്‍ നിന്ന് 31 കോടിയിലധികം നേട്ടമുണ്ടാക്കി.
മികച്ച സംവിധായകനുള്ള സൈമ അവാര്‍ഡ് വിഘ്‌നേഷിനെ തേടിയെത്തി.
പോടാപോടീ എന്ന ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.