Select Your Language

Notifications

webdunia
webdunia
webdunia
webdunia

"കുറച്ചെങ്കിലും ഉളുപ്പ് ആവാം" അവധിചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന താരങ്ങൾക്കെതിരെ നവാസുദ്ധീൻ സിദ്ദിഖി

, ഞായര്‍, 25 ഏപ്രില്‍ 2021 (14:59 IST)
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെയാകെ പിടിചുലയ്‌ക്കുമ്പോൾ അവധി ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ബോളിവുഡ് താരങ്ങളെ വിമർശിച്ച് ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ദിഖി. ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ഇത്തരം ചിത്രങ്ങൾ പങ്കുവെയ്‌ക്കുന്നതിൽ അൽപം നാണമെങ്കിലും തോന്നണമെന്നാണ് സിദ്ദിഖി പറയുന്നത്.
 
ജാൻവി കപൂർ,ദിഷാ പഠാനി,ശദ്ധ കപൂർ തുടങ്ങിയ നിരവധി താരങ്ങൾ അടുത്തിടെ തങ്ങളുടെ വെക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് താരത്തിന്റെ പ്രതികരണം. ഇവിടെ ആളുകൾക്ക് ഭക്ഷണമില്ല. നിങ്ങളോ പണം പാഴാക്കുന്നു. അല്പമെങ്കിലും നാണം വേണം. ദുഃഖം അനുഭവിക്കുന്നവരെ ആക്ഷേപിക്കരുത്. നവാസുദ്ധീൻ സിദ്ദിഖി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ വൺ ഒടിടിറിലീസിന്, 27 മുതൽ നെറ്റ്‌‌ഫ്ലി‌ക്‌സിൽ