Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളത്ത് സ്ഥിതി ഗുരുതരം, ആശുപത്രികൾ നിറയുന്നു, നിയന്ത്രണങ്ങൾ കടുപ്പിക്കും

എറണാകുളത്ത് സ്ഥിതി ഗുരുതരം, ആശുപത്രികൾ നിറയുന്നു, നിയന്ത്രണങ്ങൾ കടുപ്പിക്കും
, ഞായര്‍, 25 ഏപ്രില്‍ 2021 (12:31 IST)
കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനെ തുടർന്ന് എറണാകുളത്ത് വാരാന്ത്യ നിയന്ത്രണം ഇന്ന് കർശനമാക്കും. കഴിഞ്ഞ ദിവസം 3,300 ലേറെ പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നാല് ദിവസത്തിനുള്ളിൽ 19,436 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇനി 1,146 കൊവിഡ് ബെഡുകൾ മാത്രമാ‌ണുള്ളതെന്ന സ്ഥിതിയാണ്.
 
അതേസമയം ഇന്ന് സർക്കാർ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള വാക്‌സിൻ ജില്ലയിൽ സ്റ്റോക്കില്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായി ഇരുപതിനായിരം ഡോസ് കൊവിഡ് വാക്സീൻ ജില്ലയിൽ വിതരണം ചെയ്തിരുന്നു. പതിനായിരം ഡോസ് വാക്സീൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ തിങ്കളാഴ്ചത്തെ ജില്ലയിൽ വാക്സീൻ വിതരണവും പ്രതിസന്ധിയിലാകും.
 
കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ആലുവ റൂറൽ മേഖലകളിൽ മാത്രം 232 കേസുകൾ റജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 8050 പേരിൽപിഴയും ഈടാക്കിയിരുന്നു. ഇന്നും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയഭേദകമാണ് ഇന്ത്യയിലെ സ്ഥിതി, സഹായിക്കാൻ ലോകസമൂഹം മുന്നോട്ടുവരണം: ഗ്രെറ്റ തുൻ തുൻബർഗ്