Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

രഹസ്യ വിവാഹമല്ല, വിവാഹ നിശ്ചയം കഴിഞ്ഞെന്ന് സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും

Aditi Rao Hydari Shares Photo Of Siddharth's Engagement Rings

കെ ആര്‍ അനൂപ്

, വ്യാഴം, 28 മാര്‍ച്ച് 2024 (16:36 IST)
പ്രണയ വാര്‍ത്തകള്‍ കൊടുങ്കാറ്റു പോലെ പ്രചരിച്ചപ്പോള്‍ സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും ഒടുവില്‍ ആരോട് അത് പറയാന്‍ തയ്യാറായി. ഇതുവരെ വാര്‍ത്തകളോട് പ്രതികരിക്കാത്ത താരതമ്പതിമാര്‍ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് വിവരം അറിയിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അദിതി റാവു അറിയിച്ചത്. തെലങ്കാനയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായിട്ടാണ് വിവാഹ നിശ്ചയം നടന്നത്.
 
 ഇരുവരും ഒന്നിച്ച് മോതിരം കാണിക്കുന്ന ഒരു ഫോട്ടോ പങ്കുവെക്കുകയും വിവാഹനിശ്ചയം കഴിഞ്ഞതായി അറിയിക്കുകയും ചെയ്തു. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി ഇരുവരും അറിയിച്ചത്.തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലെ ശ്രീരംഗപുരത്തുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
 
2021ല്‍ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഇരുവര്‍ക്കും ഇടയിലെ പ്രണയ ബന്ധത്തെക്കുറിച്ച് വര്‍ഷങ്ങളായി തുറന്നുപറയാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. 2023 ല്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സിദ്ധാര്‍ത്ഥ് അദിതിയെ തന്റെ 'പങ്കാളി'എന്ന് അഭിസംബോധന ചെയ്തു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വയംഭോഗം സിനിമയില്‍ ലൈവായി ചെയ്തു,ട്രെയിലര്‍ കണ്ടാല്‍ മനസ്സിലാകും, മനസ്സ് തുറന്ന് നടന്‍ മണികണ്ഠന്‍ ആചാരി