തെന്നിന്ത്യൻ താരദമ്പതികളായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകരും സിനിമാലോകവും കേട്ടിരുന്നത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനവാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരവും നാഗചൈതന്യയുടെ അച്ഛനുമായ നാഗാർജുന അക്കിനേനി.
ഭാരം നിറഞ്ഞ ഹൃദയത്തോട് കൂടി ഞാൻ പറയട്ടെ സാമന്തയ്ക്കും നാഗചൈതന്യയ്ക്കും സംഭവിച്ചത് ദൗർഭാഗ്യകരമായ കാര്യമാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നതെല്ലാം എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്, സാം ഞങ്ങളുടെ കുടുംബത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. അവൾ എന്നും ഞങ്ങൾ പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകി അനുഗ്രഹിക്കട്ടെ. നാഗാർജുന ട്വീറ്റ് ചെയ്‌തു.