Webdunia - Bharat's app for daily news and videos

Install App

തെന്നിന്ത്യന്‍ മാദകറാണി നമിത വിവാഹിതയായി, നിര്‍മ്മാതാവ് വരന്‍; ചിത്രങ്ങള്‍ കാണാം

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (12:15 IST)
തെന്നിന്ത്യന്‍ മാദകറാണി നമിത വിവാഹിതയായി. നിര്‍മ്മാതാവ് വീരേന്ദ്ര ചൌധരിയാണ് വരന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ചെന്നൈയിലെ ക്ഷേത്രത്തിലായിരുന്നു വിവാഹം.
 
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു വരനും വധുവും ചടങ്ങില്‍ പങ്കെടുത്തത്. വീരേന്ദ്ര ഷെര്‍വാണി ധരിച്ചെത്തിയപ്പോള്‍ പിങ്ക് സാരിയിലായിരുന്നു നമിത.
 
പ്രധാന ചടങ്ങുകള്‍ക്ക് ശേഷം നമിതയും വീരേന്ദ്രയും നീല നിറത്തിലുള്ള വസ്ത്രങ്ങളിലേക്ക് മാറി. ശരത്കുമാറും ഭാര്യ രാധികയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു. ഇവരെക്കൂടാതെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്.
 
കഴിഞ്ഞ ഒരു വര്‍ഷമായി വീരേന്ദ്രയും നമിതയും പ്രണയത്തിലായിരുന്നു. “ഒരു ദിവസം, വീരേന്ദ്ര എന്നെ ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് അദ്ദേഹത്തെ വളരെ നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ആ പ്രൊപ്പോസല്‍ അംഗീകരിച്ചു. അതിനുശേഷം എനിക്ക് അദ്ദേഹത്തെ കൂടുതല്‍ മനസിലാക്കാനായി. വീരേന്ദ്രയുടെ ജീവിതസഖിയാവുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്” - നമിത പറയുന്നു.
 
ബിഗ്ബോസ് ഷോയുടെ തമിഴ് പതിപ്പിലെ സാന്നിധ്യത്തിലൂടെയാണ് അടുത്തിടെ നമിത വാര്‍ത്താപ്രാധാന്യം നേടിയത്. അതിനുമുമ്പ് ഒട്ടേറെ തെന്നിന്ത്യന്‍ സിനിമകളില്‍ തകര്‍പ്പന്‍ കഥാപാത്രങ്ങളെ നമിത അവതരിപ്പിച്ചു. മലയാളത്തില്‍ പുലിമുരുകനിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. തമിഴില്‍ ബില്ലയും അഴകിയ തമിഴ് മകനുമാണ് നമിതയ്ക്ക് താരമൂല്യം നേടിക്കൊടുത്തത്.
 
2002ല്‍ സൊന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നമിത സിനിമാലോകത്തേക്ക് എത്തിയത്. 15 വര്‍ഷം നീണ്ട അഭിനയജീവിതത്തിനിടയില്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും നമിത അഭിനയിച്ചു.
 
2013 മുതല്‍ 2016 വരെ നമിത ഒരു ചിത്രത്തിലും അഭിനയിച്ചില്ല. മൂന്നുവര്‍ഷം നീണ്ടുനിന്ന ആ ഇടവേളയ്ക്ക് ശേഷം നമിത അഭിനയിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. അത് അവര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments