പ്രസംഗത്തിനിടെ വെപ്പ് മീശ ഇളകി, പശ വച്ച് ഒട്ടിച്ച് ബാലയ്യ; വീഡിയോ വൈറല്‍

പുതിയ വീഡിയോയിൽ വിവാദമല്ല, പകരം ട്രോൾ മെറ്റീരിയൽ ആയിരിക്കുകയാണ് സ്വയം അദ്ദേഹം.

നിഹാരിക കെ.എസ്
ഞായര്‍, 15 ജൂണ്‍ 2025 (10:40 IST)
നന്ദമൂരി ബാലകൃഷ്ണയുടെ സിനിമകൾ പോലെ തന്നെയാണ് വ്യക്തിജീവിതത്തിലെ അദ്ദേഹത്തിന്റെ ചില പ്രവർത്തികളും. പൊതുവിടങ്ങളിലെ വിചിത്രമായ പ്രവര്‍ത്തികള്‍ കൊണ്ട് പലപ്പോഴും അദ്ദേഹം വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ വീഡിയോയിൽ വിവാദമല്ല, പകരം ട്രോൾ മെറ്റീരിയൽ ആയിരിക്കുകയാണ് സ്വയം അദ്ദേഹം. 
 
ഒരു പരിപാടിക്കിടെ ബാലകൃഷ്ണയുടെ വെപ്പ് മീശ ഇളകിപ്പോയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വെപ്പ് മീശ ഇളകിപ്പോയി എങ്കിലും ബാലയ്യ പതറിയില്ല. പ്രസംഗത്തിനിടെ മൈക്ക് കയ്യില്‍ വച്ച് കൊണ്ടുതന്നെ പശ ചോദിച്ചു, ശേഷം പ്രസംഗം തുടര്‍ന്നു. അല്‍പസമയത്തിനകം പശ വന്നപ്പോല്‍ തിരിഞ്ഞു നിന്ന് മീശ ഒട്ടിച്ചിട്ട് പ്രസംഗം പഴയതുപോലെ തന്നെ തുടര്‍ന്നു. വേദിയില്‍ വച്ച് മൈക്കും ഫോണുമൊക്കെ തട്ടികളിക്കുന്നത് പോലെ ഇതും ബാലയ്യയുടെ ഒരു കുസൃതി ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
 
നടന്റെ അതിമാനുഷികമായ കഥാപാത്രങ്ങളും ആക്ഷന്‍ രംഗങ്ങളും ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. എന്നാല്‍ അടുത്തിടെ റിലീസ് ചെയ്ത ‘അഖണ്ഡ’ മുതലുള്ള സിനിമകള്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും മലയാളികള്‍ അടക്കം ഏറ്റെുക്കുകയും ചെയ്തിരുന്നു. ‘അഖണ്ഡ 2’ എന്ന ചിത്രമാണ് ബാലകൃഷ്ണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മാസ് ആക്ഷന്‍ രംഗങ്ങളുമായാണ് ബാലയ്യയുടെ അഖണ്ഡ 2 എത്താന്‍ പോകുന്നത്. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന അഖണ്ഡ 2 സെപ്റ്റംബര്‍ 25ന് ആണ് തിയേറ്ററുകളിലെത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments