Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നന്‍പകല്‍ നേരത്ത് മയക്കം ' ഒ.ടിടിയില്‍ അല്ല, ചിത്രം തിയേറ്റക്കളിലേക്കെന്ന് മമ്മൂട്ടി കമ്പനി

'നന്‍പകല്‍ നേരത്ത് മയക്കം ' ഒ.ടിടിയില്‍ അല്ല, ചിത്രം തിയേറ്റക്കളിലേക്കെന്ന് മമ്മൂട്ടി കമ്പനി

കെ ആര്‍ അനൂപ്

, വെള്ളി, 16 ഡിസം‌ബര്‍ 2022 (10:58 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ'നന്‍പകല്‍ നേരത്ത് മയക്കം ' തിയേറ്ററുകളില്‍ എത്തുമോ അതോ ഒ.ടിടിയില്‍ റിലീസ് ചെയ്യുമോ എന്നത് ആരാധകരുടെ സംശയമായിരുന്നു. ഇക്കാര്യത്തില്‍ ഒരു സൂചന നല്‍കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
 
'നന്‍പകല്‍ നേരത്ത് മയക്കം' നിര്‍മ്മിച്ചിരിക്കുന്ന മമ്മൂട്ടി കമ്പനി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചു. അടുത്തുതന്നെ ബിഗ് സ്‌ക്രീനുകളില്‍ എത്തും . എന്നാല്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. 
 
'നന്‍പകല്‍ നേരത്ത് മയക്കം'ആദ്യപ്രദര്‍ശനത്തിന് ശേഷം സിനിമയെക്കുറിച്ച് എങ്ങും നിന്നും നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്.കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ പ്രദര്‍ശനം കാണാനായതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ടാഗോര്‍ തിയറ്ററിന് വെളിയില്‍ ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷറഫുദ്ദീന്റെ ഫാമിലി എന്റര്‍ടെയ്നര്‍,'ആനന്ദം പരമാനന്ദം' ട്രെയിലര്‍