Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി കലാകാരന്‍ എങ്ങനെയായിരിക്കണമെന്ന് ജീവിതം കൊണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം:നാദിര്‍ഷ

Mammootty Jude Anthony Body Shaming Nadirsha Movie News Mammootty Apology Facebook

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഡിസം‌ബര്‍ 2022 (09:02 IST)
സംവിധായകന്‍ ജൂഡ് ആന്റണി ബോഡി ഷെയ്മിംഗ് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നടനെ പ്രശംസിച്ച നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നടനും സംവിധായകനുമായ നാദിര്‍ഷയും മമ്മൂട്ടിയുടെ ഫേസ്ബുക്ക് ഖേദ പ്രകടന പോസ്റ്റ് പങ്കുവച്ചു 
 
'കലാകാരന്‍ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ടും,പ്രവൃത്തികള്‍ കൊണ്ടും,വാക്കുകള്‍ കൊണ്ടും വീണ്ടും വീണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം.love u my dear ikka'-എന്നാണ് നാദിര്‍ഷ കുറിച്ചത്.
ജൂഡ് സംവിധാനം ചെയ്യുന്ന 2018 എന്ന സിനിമയുടെ ടീസര്‍ ലോഞ്ചിനിടെ 'ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്'എന്ന മമ്മൂട്ടിയുടെ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയായത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സിംഗിള്‍ ടേക്ക് തന്നെ ഫുള്‍ ഡയലോഗ്'; ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തില്‍ മമ്മൂട്ടിയും