Narivetta Trailer: വെറും ഹീറോയിസമല്ല, വയനാടിന്റെ പോരാട്ടത്തിന്റെ കഥ; ഞെട്ടിക്കാന്‍ ടൊവിനോ, നരിവേട്ട ട്രെയ്‌ലര്‍
വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ പോരാട്ടത്തിന്റെയും നിലനില്‍പ്പിന്റെയും കഥയാണ് സിനിമ പറയുന്നതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം
Narivetta Official Trailer
Narivetta Trailer: ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാണിച്ചിട്ടുണ്ട്.
വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ പോരാട്ടത്തിന്റെയും നിലനില്‍പ്പിന്റെയും കഥയാണ് സിനിമ പറയുന്നതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം. ടൊവിനോയും സുരാജും പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ ചേരനും ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫിന്റേതാണ് തിരക്കഥ. സംഗീത സംവിധാനം ജേക്സ് ബിജോയ്. ഛായാഗ്രഹണം - വിജയ്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ആര്‍ട്ട് - ബാവ.