പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് നടനായ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് സിനിമ അബിര്‍ ഗുലലിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 9നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് തടയാനാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആലോചന നടത്തുന്നത്.
നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡില്‍ തിരിച്ചെത്തുന്ന സിനിമയായിരുന്നു അബിര്‍ ഗുലാല്‍. വാണി കപൂറാണ് സിനിമയിലെ നായിക. നേരത്തെ ബോളിവുഡില്‍ കപൂര്‍ ആന്‍ഡ് സണ്‍സ്, യേ ദില്‍ ഹേ മുഷ്‌കില്‍ തുടങ്ങിയ സിനിമകളില്‍ ഫവാദ് അഭിനയിച്ചിട്ടുണ്ട്. 2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം പാക് അഭിനേതാക്കള്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം ബോളിവുഡ് സിനിമകളില്‍ ഫവാദ് ഭാഗമായിരുന്നില്ല.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ഫവാദ് ഖാന്‍ രംഗത്ത് വന്നിരുന്നു. സിനിമയിലെ 2 ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഭീകരാക്രമണത്തിന് പിന്നാലെ യൂട്യൂബില്‍ നിന്നും ഈ ഗാനങ്ങള്‍ നീക്കം ചെയ്തിരുന്നു.