Narivetta Song: വെടിച്ചില് പാട്ടുമായി വേടന്‍; വന്‍ പ്രതീക്ഷകളോടെ 'നരിവേട്ട'
ശക്തമായ രാഷ്ട്രീയം പറയുന്ന റാപ്പ് സോങ്ങാണ് ഇന്നലെ റിലീസ് ചെയ്ത 'വാടാ വേടാ'
Narivetta Song: വന്‍ പ്രതീക്ഷകളോടെ 'നരിവേട്ട' തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്നലെ പുറത്തിറങ്ങിയ 'വാടാ വേടാ' പാട്ട് കൂടിയായപ്പോള്‍ ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ന്നു.
ശക്തമായ രാഷ്ട്രീയം പറയുന്ന റാപ്പ് സോങ്ങാണ് ഇന്നലെ റിലീസ് ചെയ്ത 'വാടാ വേടാ'. ഈ പാട്ട് പോലെ തന്നെ സിനിമയും വരും ദിവസങ്ങളില്‍ സമൂഹത്തില്‍ ചര്‍ച്ചയാകുമെന്നാണ് പ്രേക്ഷക പ്രതികരണം. യുട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുന്ന 'വാടാ വേടാ' സോങ്ങിനു ഇതിനോടകം ആറ് ലക്ഷത്തിനടുത്ത് കാഴ്ചക്കാരായി.
മേയ് 23 ന് വേള്‍ഡ് വൈഡായി നരിവേട്ട റിലീസ് ചെയ്യും. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട' വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ പോരാട്ടത്തിന്റെയും നിലനില്‍പ്പിന്റെയും കഥയാണ് പറയുന്നത്. ടൊവിനോയും സുരാജും പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ ചേരനും ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫിന്റേതാണ് തിരക്കഥ. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം - വിജയ്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ആര്‍ട്ട് - ബാവ.