ദേശീയ ചലച്ചിത്ര അവാർഡ്സിൽ മികച്ച നടൻ,നടി,സംഗീത സംവിധായകൻ എന്നീ പുരസ്കാരങ്ങളുമായി സുരരൈ പോട്രു തിളങ്ങിയപ്പോൾ മലയാളത്തിൻ്റെ അഭിമാനമുയർത്തി അയ്യപ്പനും കോശിയും. മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കുമുൾപ്പടെ നാല് ദേശീയപുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഒരേസമയം മലയാളികളെ സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ് അയ്യപ്പനും കോശിയുടെ നേട്ടം. കച്ചവട സിനിമകൾക്ക് പുതുരൂപം സമ്മാനിക്കുമെന്ന് നമ്മൾ ഏറെ പ്രതീക്ഷിച്ച സംവിധായകൻ സച്ചി തൻ്റെ സിനിമ രാജ്യം മൊത്തം അംഗീകരിക്കപ്പെടുമ്പോൾ നമ്മോടൊപ്പമില്ല എന്നത് ഏത് സിനിമാപ്രേമിയെയും സങ്കടപ്പെടുത്തുന്നു. അതേസമയം സച്ചിയുടെ അവസാന ചിത്രം ആദരിക്കപ്പെടുമ്പോൾ അതിൽ മലയാളി അഭിമാനിക്കുകയും ചെയ്യുന്നു.